പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് യുവ താരം ടോവിനോ തോമസ് നായക വേഷത്തിൽ എത്തിയ എന്റെ ഉമ്മാന്റെ പേര്. ടോവിനോ തോമസിനോപ്പം പ്രശസ്ത നടി ഉർവശിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നാളെ കേരളത്തിൽ റിലീസ് ചെയ്യുകയാണ്. മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇപ്പോൾ വന്നു കഴിഞ്ഞു. കേരളത്തിൽ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഈ ചിത്രം റിലീസിന് എത്തുന്നുണ്ട്. നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫാമിലി ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം ശരത് ആർ നാഥും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.
ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി മൂവീസ് എന്നീ ബാനറുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറും അതുപോലെ തന്നെ രണ്ടു സോങ് ലിറിക് വിഡിയോകളും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ജോർഡി പ്ലാനെൽ ക്ലോസ ആണ്. അർജു ബെൻ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിൽ വലിയ താര നിര തന്നെയാണ് അണിനിരക്കുന്നത്. സായി പ്രിയ ദേവ, സിദ്ദിഖ്, മാമുക്കോയ, ഹാരിഷ് കണാരൻ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം റിലീസ് ചെയ്യുന്ന ടോവിനോ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.