കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിലൂടെയാണ് മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ലൂസിഫറിന്റെ വിജയത്തിന് ശേഷം എമ്പുരാന്‍ എന്ന രണ്ടാം ഭാഗവും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് വൈകിയതോടെ, മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്നൊരു ചിത്രമാണ് പൃഥ്വിരാജ് രണ്ടാമതായി ഒരുക്കിയത്. ഒടിടി റിലീസായി എത്തിയ ആ ചിത്രവും വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന എമ്പുരാന്‍ എപ്പോൾ വരുമെന്ന് പറയുകയാണ് പൃഥ്വിരാജ്. കടുവ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു മാധ്യമങ്ങളെ കണ്ടപ്പോഴാണ് എമ്പുരാന്റെ വിശേഷങ്ങൾ പൃഥ്വിരാജ് പങ്കു വെച്ചത്.
സത്യത്തില്‍ തിരുവനന്തപുരത്ത് വന്നത് ഷൂട്ടിങ്ങിന് വേണ്ടിയല്ലെന്നും., ചിത്രത്തിന്റെ രചയിതാവ് മുരളി ഗോപിയുമായി എമ്പുരാന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ വേണ്ടിയാണെന്നും പൃഥ്വിരാജ് പറയുന്നു. എമ്പുരാന്റെ ഫുള്‍ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തെന്നും ആ വിവരം കഴിഞ്ഞ ദിവസം തന്നെ ലാലേട്ടനോടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും പറഞ്ഞെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. മൂന്ന് ഭാഗങ്ങൾ ഉള്ള സിനിമയാണ് ലൂസിഫർ എന്ന് അവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എമ്പുരാന്‍ കഴിഞ്ഞു ടൈസൺ എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്ന പൃഥ്വിരാജ്, അതിനു ശേഷമാണു ലൂസിഫർ 3 ചെയ്യുക. പൃഥ്വിരാജ് നായകനായ പുതിയ ചിത്രം കടുവ ഇപ്പോൾ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ഷാജി കൈലാസാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.