സൂപ്പർ താരങ്ങൾ അരങ്ങുവാണ ‘അമ്മ മഴവിൽ ഷോ തലസ്ഥാന നഗരിയെ ആവേശത്തിലാക്കിയത് ഇന്നലെയായിരുന്നു. പ്രേക്ഷകർക്ക് ആവേശം തീർത്ത് താരങ്ങൾ നൃത്തവുമായി വേദിയിലേക്ക് എത്തിയതോടെ സ്റ്റേജ് അക്ഷരാർത്ഥത്തിൽ ഇളകി മറിയുകയായിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും കൂടാതെ ഇത്തവണ വലിയ ശ്രദ്ധാ കേന്ദ്രമായി മാറിയത് യുവാക്കളുടെ പ്രിയതാരം ദുൽഖർ സൽമാൻ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദുൽഖറിന്റെ കിടിലൻ നൃത്ത രംഗങ്ങൾ പുറത്ത് വന്നിരുന്നു അത് വലിയ ആവേശമായി തീരുകയും ചെയ്തു. റിഹേഴ്‌സലിലെ ദുൽഖർ സൽമാനും മകളും എല്ലാം നവമാധ്യമങ്ങളിൽ താരമായി മാറികൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് പരിക്ക് പറ്റുന്നത്. നൃത്ത പരിശീലനത്തിനിടെ പരിക്ക് പറ്റിയ ദുൽഖർ സൽമാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ തന്നെ ദുൽഖർ ആശുപത്രി വിട്ടു. എങ്കിലും നൃത്ത അദ്ദേഹം പരിശീലനം തുടരുകയായിരുന്നു. പിന്നീട് കൊച്ചിയിലെ റിഹേഴ്‌സൽ പൂർത്തിയാക്കി ദുൽഖർ തിരുവന്തപുരത്തേക്ക് പോവുകയായിരുന്നു.
വീഴ്ചയിൽ ഉണ്ടായ പരിക്കുകളെ ഒന്നും വകവെയ്ക്കാതെയാണ് ദുൽകർ ഇന്നലെ ‘അമ്മ മഴവിൽ ഷോയിൽ എത്തിയത്. മോഹൻലാലിനൊപ്പം വേദിയിൽ എത്തിയ ദുൽഖർ കിടിലൻ കൗണ്ടറുകളുടെ അകമ്പടിയോടെ പിതാവ് മമ്മൂട്ടിക്കൊപ്പവും സ്റ്റേജിൽ നിറഞ്ഞു നിന്നു. പിന്നീട തകർപ്പൻ നൃത്തവുമായാണ് ദുൽഖർ വേദിയിൽ ഉള്ളവരെയെല്ലാം കയ്യിലെടുത്തത്. വീഴ്ചയിൽ ഉണ്ടായ പരിക്കിനെ മറികടന്ന അസാമാന്യ പ്രകടനമായിരുന്നു ദുൽഖറിന്റേത്. പ്രേക്ഷകർ വാൻ കയ്യടികളോടുകൂടിയാണ് ദുൽഖറിന്റെ ഓരോ പ്രകടനത്തെയും എതിരേറ്റത്. ദുൽഖറിന്റെ പ്രകടനം കാണാൻ ഭാര്യ അമൽ സൂഫിയയും മകൾ മറിയം അമീറയും എത്തിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.