മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് സല്യൂട്ട്. നേരത്തെ തീയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന ഈ ചിത്രം ഇപ്പോൾ ഒടിടി റിലീസ് ഉറപ്പിച്ചിരിക്കുകയാണ്. ജനുവരിയിൽ റിലീസ് ചെയ്യാൻ ഇരുന്ന ഈ ചിത്രം കോവിഡ് തരംഗം മൂലം റിലീസ് നീട്ടുകയായിരുന്നു. ഇപ്പോഴിതാ സോണി ലൈവ് എന്ന പ്ലാറ്റ്‌ഫോമിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നുള്ള വിവരമാണ് അവർ പുറത്തു വിട്ടിരിക്കുന്നത്. കരിയറിൽ ആദ്യമായി പോലീസ് വേഷം ചെയ്തു കൊണ്ടാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ബോളിവുഡ് താരം ഡയാന പെന്റി നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ, മനോജ് കെ ജയൻ, സാനിയ ഇയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി, സായി കുമാർ, വിജയ കുമാർ, ഗണപതി, ബിനു പപ്പു, അലെൻസിയർ, ബോബൻ ആലുമ്മൂടൻ, ഇർഷാദ്, ദീപക് എന്നിവരും അഭിനയിക്കുന്നു. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അസ്ലം പുരയില്‍, എഡിറ്റ് ചെയ്തത് ശ്രീകര്‍ പ്രസാദ് എന്നിവരാണ്. വേ ഫെറർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം സോണി ലൈവിൽ സ്ട്രീമിങ് തുടങ്ങുന്ന തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. മാർച്ചിൽ തന്നെ അതിനു സാധ്യത ഉണ്ടെന്നാണ് സൂചന.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.