മലയാളത്തിലെ താരപുത്രിമാരില് ഏറ്റവുമധികം ആരാധകരുള്ളത് ദുല്ഖറിന്റെ മകള്ക്കാണ് എന്ന് നിസംശയം പറയാം. ഇന്ന് രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന താരപുത്രിക്ക് സോഷ്യല് മീഡിയയിലൂടെ നിരവധി പേരാണ് ആശംസ നേര്ന്ന് രംഗത്തെത്തിയിട്ടുള്ളത്. ഒന്നാം പിറന്നാള് ദിനത്തില് കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ദുൽഖർ. ഇത്തവണ കുഞ്ഞുമറിയം സ്റ്റൈലിഷ് ആയി നില്ക്കുന്ന ഫോട്ടോയുമായാണ് എത്തിയത്. സ്റ്റൈലിന്റെ കാര്യത്തിൽ ദുൽഖറിനെ കുഞ്ഞുമറിയം കടത്തിവെട്ടുമെന്നാണ് ആരാധകർ പറയുന്നത്. നിമിഷനേരം കൊണ്ടാണ് താരപുത്രന്റെ പോസ്റ്റ് വൈറലായത്.
ജനനം മുതൽതന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്. 2017 മേയ് അഞ്ചിനായിരുന്നു ദുല്ഖര് സല്മാന്, അമാല് സൂഫിയ ദമ്പതികള്ക്ക് ഒരു പെണ്കുഞ്ഞ് പിറക്കുന്നത്. ജനനം മുതലേ ദുല്ഖര് ഇന്സ്റ്റഗ്രാമിലൂടെ കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും തുടക്കത്തില് പുറത്തുവിട്ടിരുന്നില്ലെങ്കിലും ഒന്നാം പിറന്നാളിന് ശേഷമാണ് കുഞ്ഞുമറിയത്തെ ആരാധകർക്കായി ആദ്യയമായി പരിചയപെടുത്തുന്നത്.
വാപ്പച്ചിയെപ്പോലെ തന്നെ ഒന്നാന്തരം വാഹനപ്രേമിയാണ് മറിയം എന്ന് പറഞ്ഞു ദുല്ഖര് പങ്കുവച്ച കുഞ്ഞു കാറില് സഞ്ചരിക്കുന്ന മറിയത്തിന്റെചിത്രം ഇന്സ്റ്റഗ്രാമില് തരംഗവുമായിരുന്നു . കുഞ്ഞു മറിയത്തിനെ കുറിച്ചുള്ള ഓരോ വാര്ത്തകളും ആരാധകര് ഏറ്റെടുക്കാറുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.