ദളപതി വിജയ്‌യെ കുറിച്ച് പ്രശസ്ത നടൻ സിദ്ദിഖ് നടത്തിയ പരാമർശം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിജയ് എന്ന നടൻ ഒരു സൂപ്പർ താരം ആണെങ്കിലും അദ്ദേഹത്തെ ഒരു സൂപ്പർ നടൻ എന്ന് വിളിക്കാൻ കഴിയില്ല എന്നാണ് സിദ്ദിഖ് പറയുന്നത്. അക്കാര്യത്തിൽ മലയാള സിനിമ ഭാഗ്യം ചെയ്ത ഒരു സിനിമാ ഇൻഡസ്ട്രി ആണെസൂപ്പർ ന്നും സിദ്ദിഖ് പറയുന്നു. കാരണം ഇവിടുത്തെ താര ചക്രവർത്തി ആയ മോഹൻലാലും മെഗാ സ്റ്റാർ ആയ മമ്മൂട്ടിയും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലും ഉള്ളവർ ആണെന്നും സൂപ്പർ താരങ്ങൾ എന്നതിനൊപ്പം തന്നെ അവർ സൂപ്പർ നടന്മാരും ആണെന്നും സിദ്ദിഖ് പറയുന്നു. തമിഴ് നാട്ടിൽ അങ്ങനെ ഉള്ളത് കമല ഹസൻ ആണ്. അദ്ദേഹം സൂപ്പർ താരവും സൂപ്പർ നടനും ആണ്.
എന്നാൽ സൂപ്പർ താരങ്ങളെ ആശ്രയിച്ചു തന്നെയാണ് എല്ലാ സിനിമാ ഇന്ഡസ്ട്രികളും നിലനിൽക്കുന്നത് എന്നും സിദ്ദിഖ് പറയുന്നു. ഒരു ലൂസിഫർ, അല്ലെങ്കിൽ ഒരു മധുര രാജ ഉണ്ടാവണം എങ്കിൽ മോഹൻലാലും മമ്മൂട്ടിയും ഉണ്ടെങ്കിലേ പറ്റു എന്നും, അതുകൊണ്ടു തന്നെയാണ് ഇന്നും മലയാള സിനിമ വരെ ആശ്രയിച്ചു നിൽക്കുന്നത് എന്നും സിദ്ദിഖ് പറയുന്നു. മലയാളത്തിലെ സഹനടന്മാരുടെ ഇടയിൽ ഒരുപാട് കഴിവുറ്റ ആളുകൾ ഉണ്ടെന്നും അവരുമായി മത്സരിച്ചു ജയിക്കുക എന്ന പ്രയത്നം തങ്ങൾക്കിടയിൽ ഉണ്ട് എന്നും സിദ്ദിഖ് പറയുന്നു. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണം കൊണ്ട് കിട്ടുന്ന അടുത്ത ചിത്രങ്ങളിലെ അവസരങ്ങളാണ് തങ്ങളെ പോലുള്ള നടന്മാർക്ക് കിട്ടുന്ന അംഗീകാരങ്ങൾ എന്നും ഇത്രയൊന്നും പ്രതീക്ഷിച്ചു വന്ന ആൾ അല്ല താൻ എന്നും സിദ്ദിഖ് പറഞ്ഞു.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.