[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രതിഭകളെ വാർത്തെടുക്കാൻ ദുൽഖർ സൽമാൻ ഫാമിലി ഇനി കലാലയങ്ങളിലേക്കും: ഉദ്ഘാടനം നിർവഹിച്ച് മന്ത്രി

യുവ താരം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ബാനറാണ്. കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് എന്ന ഒരു പുതിയ സംരംഭം കൂടി വേഫെറർ ഫിലിംസിന്റെ കീഴിൽ ദുൽഖർ സൽമാൻ ഈ അടുത്തിടെ ആരംഭിച്ചിരുന്നു. ദുൽഖർ സൽമാൻ ഫാമിലി അഥവാ DQF എന്നാണ് ഈ കമ്മ്യൂണിറ്റിക്ക് നൽകിയിരിക്കുന്ന പേര്. തങ്ങളുടെ കഴിവ് പുറത്തു കാണിക്കാനുള്ള ഒരു വേദി ലഭിക്കാത്ത കലാകാരന്മാർക്ക്, അത്തരമൊരു വേദിയൊരുക്കി നല്കുകയെന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്‌ഷ്യം. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് പഠിപ്പിക്കാൻ, കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകരെ, ഈ ഫിംഗർ ഡാൻസെന്ന കലാരൂപം പരിശീലിപ്പിക്കുന്ന പദ്ധതി കൂടി ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മ്യൂണിറ്റി വഴി ആരംഭിച്ചിരുന്നു. ഇപ്പോഴിതാ കാമ്പസുകളിലെ പ്രതിഭാശാലികളെ വാർത്തെടുക്കാനും മികവുറ്റ പ്രതിഭകൾക്ക് കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ കമ്മ്യൂണിറ്റിയുടെ പ്രവർത്തനം കലാലയങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ദുൽഖർ സൽമാൻ ഫാമിലി.

കാമ്പസുകളിൽ ആരംഭിച്ച DQF കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സംസ്ഥാന റവന്യു വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ ആണ് നിർവഹിച്ചത്. തൃശൂർ കാർഷിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ കയ്പമംഗലം എം എൽ എ ഇ.ടി. ടൈസൺ മാസ്റ്റർ, തൃശൂർ എം.എൽ.എ പി ബാലചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു. പതിനായിരം കലാകാരന്മാർക്ക് മാത്രം അംഗത്വം ലഭിക്കുന്ന ഈ കമ്മ്യൂണിറ്റിയിൽ അയ്യായിരം പേരെ കലാലയങ്ങളിൽ നിന്നാണ് ഉൾപ്പെടുത്തുക. ബിഗ് ബോസ് താരവും ഗായകനുമായ ബ്ലെസ്ലി, സിനിമാതാരവും ചിത്രകാരിയുമായ ശരണ്യ പ്രസാദ് എന്നിവർ ചേർന്നാണ് കലാലയങ്ങളിൽ നിന്നുള്ളവർക്കുള്ള മെമ്പർഷിപ്പ് വിതരണം നിർവഹിച്ചത്. അതോടൊപ്പം തന്നെ പ്രശസ്ത സംവിധായകനും നടനുമായ ടോം ഇമ്മട്ടി ആർട്സ് ക്ലബ് ഉദ്‌ഘാടനവും അവിടെ വെച്ച് തന്നെ നിർവഹിച്ചു. കാർഷിക സർവകലാശാല ആവാസ് കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ചിഞ്ചു ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീൻ ഡോ.പി.ഒ നമീർ, സർവകലാശാല രജിസ്ട്രാർ എ. സക്കീർ ഹുസൈൻ എന്നിവരും പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.

webdesk

Recent Posts

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

2 days ago

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…

2 days ago

മരണമാസിനു ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ..

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…

2 days ago

നിവിൻ പോളിയുടെ വിഷു ആഘോഷം “ബേബി ഗേൾ”ന്റെ സെറ്റിൽ, തന്റെ നായകനെ വരവേറ്റ് സംവിധായകൻ അരുൺ വർമ്മയും കൂട്ടരും

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…

4 days ago

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിൻ്റെ കല്യാണി പ്രിയദർശൻ – നസ്‌ലൻ ചിത്രം; മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…

4 days ago

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ റിലീസ് 2025 , മെയ് 16 ന്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…

4 days ago

This website uses cookies.