മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ചെയ്ത് ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിൽ അറിയപ്പെടാനുള്ള യാത്രയിലാണ് മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ. കഴിഞ്ഞ വർഷം തന്നെ തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ദുൽഖർ നായകനായി അഭിനയിച്ചു. ഈ വർഷവും വിവിധ ഭാഷകളിൽ ദുൽഖർ ചിത്രങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദത്തിൽ ദുൽഖർ പറഞ്ഞ ഒരു മറുപടി ശ്രദ്ധ നേടുകയാണ്. കൂടുതൽ മലയാളം, തമിഴ് ചിത്രങ്ങൾ ചെയ്ത് കൂടെ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് മറുപടിയായി ദുൽഖർ പറഞ്ഞത്, ഈ വർഷം അത് സംഭവിക്കുന്നത് കാണാം എന്നാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊക്കെ ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഒരു തമിഴ് ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദുൽഖർ എന്നും വാർത്തകൾ വന്നിരുന്നു. ഇത്തവണ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രവുമായി തമിഴിൽ എത്താനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ എന്നാണ് സൂചന. കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ ചെന്നൈയിൽ ആരംഭിക്കുമെന്നും, ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക നികേത് ബൊമ്മിയും എഡിറ്റ് ചെയ്യാൻ പോകുന്നത് ആന്റണി റൂബനുമാണെന്നും വാർത്തകൾ വന്നിരുന്നു. രാജ് ആൻഡ് ഡി കെ ടീം ഒരുക്കിയ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന ഹിന്ദി വെബ് സീരിസും ദുൽഖർ അഭിനയിച്ച് ഈ വർഷം റീലീസ് ചെയ്യുന്ന പ്രോജക്ട് ആണ്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.