മലയാളികളുടെ പ്രിയ യുവനടൻ തിരക്കിലാണ്, അതേ ദുൽഖർ തന്റെ പുതിയ തെലുങ്ക് ചിത്രമായ മഹാനടിയുടെ ഡബ്ബിങ് തിരക്കിലാണ്. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായി വളർന്ന ദുൽഖർ തമിഴിൽ വായ്മൂടി പേസവും എന്ന ചിത്രത്തിലൂടെ അവിടെ അരങ്ങേറ്റം നടത്തിയിരുന്നു. തുടർന്ന് മണി രത്നം ചിത്രമായ ഒകെ കണ്മണിയിലൂടെ തന്റെ പ്രഭാവം തമിഴിൽ ഊട്ടിയുറപ്പിച്ച ദുൽഖർ ബോളീവുഡിലേക്കും ചുവട് മാറി പരീക്ഷിക്കുകയാണ്, ഈ വർഷം. കർവാൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ദുൽഖർ ബോളീവുഡിൽ അരങ്ങേറുന്നത്. ചിത്രത്തിൽ ബോളീവുഡ് സുന്ദരി മിതിലയാണ് നായിക. മറ്റ് ഇന്ഡസ്ട്രികളിൽ തിരക്കിലായ ദുൽഖർ തന്റെ പുതിയ തെലുങ്ക് ചിത്രമായ മഹനടിയുടെ വിശേഷങ്ങളാണ് പുതുതായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
വിഖ്യാത തെലുങ്ക് നടിയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാനടി. ചിത്രത്തിൽ സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീർത്തി സുരേഷ് ആണ്. ദുൽഖർ സൽമാൻ ജെമിനി ഗണേശനെ അവതരിപ്പിക്കുന്നു. തന്റെ ആദ്യ ചിത്രം എന്ന നിലയിൽ ദുൽഖറും ആവേശത്തിലാണ്. ചിത്രത്തിന്റെ ഡബ്ബിങിനായി ദുൽഖർ സംഭാഷണങ്ങൾ പേപ്പറിലേക്ക് പകർത്തി തെലുങ്ക് പഠിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ” ഞാൻ പരീക്ഷയ്ക്ക് പോലും ഇത്രയുമധികം കഷ്ടപ്പെട്ടിട്ടില്ല “ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം നൽകിയിരിക്കുന്നത്. ദുൽഖറിനെയും കീർത്തിയെയും കൂടാതെ സമന്തയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. തമിഴിലും തെലുങ്കിലും ആയി ഒരുക്കുന്ന ചിത്രം മെയ് 9 ന് ചിത്രം തീയറ്ററുകളിൽ എത്തും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.