[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രതിശ്രുത വരന് നന്ദി പറഞ്ഞ് ലേഡി സൂപ്പര്‍ സ്റ്റാര്‍, നയന്‍താര വിവാഹിതയാകുന്നു?

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താര വിവാഹിതയാവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ വിഘ്‌നേഷ് ശിവയും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറുന്ന രീതിയാണ് രണ്ട് പേരും പിന്തുടരുന്നത്. ആരാധകര്‍ നിരവധി തവണ ഈ ചോദ്യം ഉന്നയിച്ചിരുന്നു. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നൊരു താരവിവാഹം കൂടിയാണിത്.

ജന്മദിനത്തിലും വനിതാദിനത്തിലും പുതിയ സിനിമയുടെ റിലീസിലുമൊക്കെ നയന്‍താരയ്ക്ക് ആശംസ നേര്‍ന്ന് വിഘ്‌നേഷ് രംഗത്തെത്താറുണ്ട്. അടുത്തിടെ ഇരുവരും അമേരിക്കന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. തനിക്കൊപ്പം എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന വിഘ്‌നേഷിനോട് നയന്‍സും നന്ദി അറിയിക്കാറുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പോലും വിഘ്‌നേഷെന്നല്ലാതെ മറ്റൊരു തരത്തിലുള്ള സംബോധനയും താരം നടത്താറില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതാദ്യമായി നയന്‍സ് വിഘ്‌നേഷിനെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ദി ഹിന്ദു ദിനപത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വിമന്‍ 2018ലെ പ്രസംഗത്തിനിടയിലാണ് താരം വിഘ്‌നേഷിനെ പ്രതിശ്രുത വരനായി വിശേഷിപ്പിച്ചത്. ഇതുവരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും പിന്തുണ നല്‍കിയ അച്ഛനും അമ്മയ്ക്കും പ്രതിശ്രുത വരനും നന്ദി പറയുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.