[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒടിയന് ശേഷം മോഹൻലാൽ ലൂസിഫറിലേക്ക്, ഷൂട്ടിങ് ജൂണിൽ ആരംഭിക്കും..

മലയാള സിനിമ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം ലൂസിഫറിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന വമ്പൻ ബഡ്ജറ്റിൽ അണിയിരിച്ചൊരുക്കുന്ന മോഹൻലാൽ – പൃത്വിരാജ് ചിത്രം ജൂണിൽ ഷൂട്ടിങ് ആരംഭിക്കും എന്നാണ് പുതുതായി വരുന്ന വാർത്തകൾ. മലയാളത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങൾ ഒന്നിക്കുന്ന ചിത്രം എന്നത് കൊണ്ട് തന്നെ ആരാധകരും വലിയ കാത്തിരിപ്പിലാണ്. പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. കമ്മാര സംഭവത്തിന് ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ലൂസിഫർ. ചിത്രം ആരാധകരെ കൂടി സംതൃപ്തിപ്പെടുത്തുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്ന് മുൻപ് മുരളി ഗോപി അറിയിച്ചിരുന്നു

മോഹൻലാൽ ഇപ്പോൾ ഒടിയന്റെ ഷൂട്ടിംങ് തിരക്കുകളിലാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യുൾ പാലക്കാടും പരിസരപ്രദേശത്തുമായി നടക്കുകയാണ്. വി. എ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം നിർമ്മിക്കുന്നതും ആന്റണി പെരുമ്പാവൂരാണ്. ഒടിയന് വേണ്ടി ലാലേട്ടൻ നടത്തിയ മേക്കോവർ വളരെയധികം ചർച്ചയായിരുന്നു. ഒടിയന്റെ രണ്ടു മാസത്തോളം നീണ്ട് നിൽക്കുന്ന അവസാന ഷെഡ്യൂളിന് ശേഷമായിരിക്കും. വ്യത്യസ്ത ഗെറ്റപ്പിൽ ലൂസിഫറിലേക്ക് എത്തുക. മെയ് മാസത്തിൽ ആരംഭിക്കും എന്നു മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു എങ്കിലും പൃത്വിയും മോഹൻലാലും തിരക്കിലായതാണ് ചിത്രം ഇത്രയേറെ ഷൂട്ടിങ് വൈകുവാൻ കാരണം. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായിട്ട് ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം പൃത്വി നടത്തിയത്. അന്ന് മുതൽ ഉള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് അറുതി വരുത്തിയാണ് പുതിയ വാർത്ത വരുന്നത്. 25 കോടിയോളം മുതൽമുടക്കുള്ള ചിത്രം ഈ വർഷം അവസാനത്തോട് കൂടി പുറത്തിങ്ങുമെന്നാണ് കരുതുന്നത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

5 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.