മലയാള സിനിമയുടെ യുവ താരം ദുൽഖർ സൽമാൻ നായകനായി ഉടനെ റിലീസ് ചെയ്യാൻ പോകുന്നത് ഒരു തെലുങ്ക് ചിത്രമാണ്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി റിലീസ് ചെയ്യാൻ പോകുന്ന സീത രാമം എന്ന ഈ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇത് തന്റെ അവസാനത്തെ പ്രണയ ചിത്രമായിരിക്കുമെന്നും, ഇനി മാസ്സ് ചിത്രങ്ങളാവും ചെയ്യാൻ പോകുന്നതെന്നും ദുൽഖർ സൽമാൻ ഇതിന്റെ തെലുങ്ക് ട്രൈലെർ ലോഞ്ച് ചടങ്ങിൽ പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സീതാ രാമത്തിന്‍റെ തമിഴ് ട്രൈലെർ റിലീസ് വേദിയിൽ മറ്റൊരു ചോദ്യത്തിന് ദുൽഖർ പറഞ്ഞ മറുപടിയും ശ്രദ്ധ നേടുകയാണ്. അച്ഛൻ മ്മൂട്ടിക്കൊപ്പം ഒരുമിച്ചഭിനയിക്കുന്ന ഒരു ചിത്രം എന്നാണ് എന്നാണ് ഉണ്ടാവുക എന്ന സ്ഥിരം ചോദ്യമായിരുന്നു ദുൽഖർ അവിടേയും നേരിട്ടത്.
അതിനു ദുൽഖർ നൽകിയ മറുപടി, അത്തരത്തില്‍ ഒന്ന് സംഭവിക്കണമെങ്കില്‍ അദ്ദേഹം തന്നെ വിചാരിക്കണമെന്നാണ്. അച്ഛനൊപ്പം, ഏതു ഭാഷയിലാണെങ്കിലും ഒരു ചിത്രം ചെയ്യാന്‍ താൻ എപ്പോഴും തയ്യാറാണെന്നും, അദ്ദേഹത്തോട് താനത് സംസാരിച്ചിട്ടമുണ്ടെന്നും ദുൽഖർ വെളിപ്പെടുത്തി. ഇനി അദ്ദേഹത്തിന്റെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും ദുൽഖർ പറയുന്നു. അതോടൊപ്പം തന്നെ താനിനി ചെയ്യാൻ പോകുന്നത് രണ്ടു തമിഴ് ചിത്രങ്ങളാണെന്നും ദുൽഖർ അവിടെ വെച്ച് പറഞ്ഞു. അതോടെ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന കിംഗ് ഓഫ് കൊത്ത എന്ന അഭിലാഷ് ജോഷിയുടെ മലയാള ചിത്രം എപ്പോഴാണ് വരിക എന്നുള്ള ചോദ്യവുമായാണ് സോഷ്യൽ മീഡിയയിലെ ആരാധകർ മുന്നോട്ടു വരുന്നത്. ഹിന്ദി ചിത്രമായ ചുപ്, നെറ്റ്ഫ്ലിക്സ് സീരിസായ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നിവയും ദുൽഖർ അഭിനയിച്ച് റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.