[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഡില്ലി ലുക്ക് മാറ്റി പിടിച്ച് കാർത്തി; പുത്തൻ ലുക്ക് കൈതി 2 നു വേണ്ടിയോ എന്ന് ആരാധകർ

തമിഴിലെ പ്രശസ്ത താരങ്ങളിൽ ഒരാളായ കാർത്തിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നമ്മൾ കാർത്തിയെ കൂടുതലും കണ്ടിരിക്കുന്നത് താടി വെച്ച ലുക്കിലാണ്. അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പലതിലും താടി വെച്ച ലുക്കിലാണ് കാർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്ററായ കൈതിയിലെ കാർത്തിയുടെ താടി വെച്ച ലുക് വലിയ ശ്രദ്ധ നേടിയിരുന്നു. അടുത്തകാലത്ത് വന്ന നിരവധി സിനിമകളിൽ താടി വളർത്തിയ ലുക്കിൽ വന്ന കാർത്തി ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ക്ലീൻ ഷേവ് ലുക്കിലാണ്. ഏതായാലും ആറ് വർഷത്തിന് ശേഷമാണ്‌ താരം താടി വടിച്ചെത്തുന്നത്. ഈ പുത്തൻ ലുക്ക് പങ്കുവെച്ച് കൊണ്ട് കാർത്തി കുറിച്ചത്, നമ്മുടെ കംഫർട്ട് സോണിൽനിന്ന് പുറത്തു കടക്കുന്നത് വളരെ പേടിപ്പെടുത്തുന്ന ഒന്നാണെന്നും, പക്ഷെ ഒരിക്കൽ അത് ചെയ്താൽ പിന്നെ അതത്ര മോശമല്ലായെന്നുമാണ്.

ഏതെങ്കിലും പുതിയ ചിത്രത്തിന് വേണ്ടിയാണോ ഈ ലുക്ക് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. മണി രത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനാണ് കാർത്തിയുടെ ഇനി വരാൻ പോകുന്ന റിലീസ്. സെപ്റ്റംബറിലാണ് ഈ ചിത്രം റിലീസ് ചെയ്യുക. വന്തിയദേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി ഇതിൽ അവതരിപ്പിക്കുന്നത്. മദ്രാസ്, പയ്യ, നാൻ മഹാൻ അല്ലൈ, കൈതി, സിരുത്തൈ, തീരൻ അധികാരം ഒൻട്ര്, സുൽത്താൻ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലൂടെ വലിയ ജനപ്രീതി നേടിയ കാർത്തി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ, സർദാർ, വീരുമാൻ എന്നിവയാണ്. തമിഴ് സൂപ്പർ താരം സൂര്യയുടെ സഹോദരൻ കൂടിയാണ് കാർത്തി. ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന കൈതി 2 എന്ന ചിത്രത്തിൽ കാർത്തി- സൂര്യ ടീം ഒരുമിച്ചെത്തുമോ എന്നറിയാനുള്ള ആകാംക്ഷയിൽ കൂടിയാണിപ്പോൾ പ്രേക്ഷകർ.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.