മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു താരമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളിലും അഭിനയിക്കുന്ന ദുൽഖർ സൽമാൻ ഇപ്പോൾ ഒരു സിനിമ നിർമാതാവ് കൂടിയാണ്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ നിന്നും സ്വന്തമായ ഒരിടം മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ച നടനാണ് ദുൽഖർ സൽമാൻ. ഇപ്പോൾ നാല് ഭാഷകളിൽ ആയി ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലുമാണ് ദുൽഖർ. ഇപ്പോഴിതാ, ഈ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ തനിക്കു ഏറ്റവും കൂടുതൽ ആകർഷണം തോന്നിയിട്ടുള്ള നാല് അഭിനേതാക്കൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് ദുൽഖർ സൽമാൻ. തനിക്കു ഏറ്റവും ആകർഷണം തോന്നിയിട്ടുള്ള പുരുഷ താരങ്ങളായി ദുൽഖർ എടുത്ത് പറഞ്ഞത് ബോളിവുഡിന്റെ കിംഗ് ഷാരൂഖ് ഖാന്റെയും തന്റെ അച്ഛനായ മമ്മൂട്ടിയുടെയും പേരാണ്. നടിമാരിൽ ഏറ്റവും ആകർഷണം തോന്നിയിട്ടുള്ളത് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയോടും ഒരുകാലത്തെ തെന്നിന്ത്യൻ സൂപ്പർ നായികയായ ശോഭനയോടുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിവുറ്റ ഒരു നടിയെന്ന രീതിയിലും സ്റ്റൈൽ ഐക്കൺ എന്ന രീതിയിലും പ്രിയങ്ക തന്നെയാണ് തനിക്കു ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ആൾ എന്നും ദുൽഖർ വിശദീകരിച്ചു. ഇന്ത്യൻ സംസ്കാരത്തോടും പാശ്ചാത്യ സംസ്കാരത്തോടും അനായാസേന പൊരുത്തപ്പെട്ടു പോകുന്ന പിയങ്ക ചോപ്രയുടെ നിലപാടുകളും തനിക്കിഷ്ടമാണെന്നു ദുൽഖർ പറയുന്നു. അതുപോലെ, കരുത്തുറ്റ, അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് ശോഭനയുടേത് എന്നും അവർക്കൊപ്പം അഭിനയിക്കാനായത് അവിശ്വസനീയമായൊരു അനുഭവമായിരുന്നു തനിക്കു സമ്മാനിച്ചതെന്നും ദുൽഖർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ മോസ്റ്റ് ഡിസയറബിൾ മാൻ ആയി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇത് പറയുന്നത്. ഓരോ രക്ഷിതാക്കളും കുട്ടികൾക്ക് റോൾ മോഡലുകളാണ് എന്നും ഒരു നടൻ എന്ന രീതിയിലും സ്റ്റൈൽ ഐക്കൺ എന്ന നിലയിലും അച്ഛൻ മമ്മൂട്ടി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ദുൽകർ കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.