[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വിജയ്‌യുടെ ഡാന്‍സ് സ്റ്റെപ്പുകള്‍ കൂട്ടുകാരന് പഠിപ്പിച്ചു കൊടുത്ത് മകന്‍ സഞ്ജയ്; വൈറൽ ആവുന്ന വീഡിയോ കാണാം..!

തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ താരമായി മാറിയിരിക്കുന്ന ദളപതി വിജയ് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ കിടിലൻ നൃത്ത ചുവടുകളുടെ പേരിലാണ്. വിജയ്‌യുടെ നൃത്തം, ആക്ഷൻ, സ്റ്റൈൽ എന്നിവയൊക്കെയാണ് അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തതും. വിജയ് അഭിനയിച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിന്റെ കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമുണ്ട് അതെല്ലാം ആരാധകർക്കിടയിൽ വലിയ ട്രെൻഡ് ആയതുമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ് ആയ മാസ്റ്റർ എന്ന ചിത്രത്തിലെ ഗാനവും അതിലെ ഡാൻസ് സ്റ്റെപ്പുകളും ലോകം മുഴുവൻ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു വീഡിയോയിൽ കാണുന്നത് വിജയ്‌യുടെ മകൻ സഞ്ജയ്, തന്റെ കൂട്ടുകാരന്, അച്ഛന്റെ ഡാൻസ് സ്റ്റെപ്പുകൾ പഠിപ്പിച്ചു കൊടുക്കുന്നതാണ്. സ്റ്റെപ്പുകള്‍ കൂട്ടുകാരന് പറഞ്ഞു കൊടുക്കുന്ന സഞ്ജയ്, ഡാന്‍സിന്റെ അവസാനം അച്ഛന്റെ സിഗ്നേച്ചര്‍ പോസും കളിച്ചു കാണിച്ചു കൊടുക്കുന്നതും ആരാധകർ ഏറ്റെടുക്കുകയാണ്.

നേരത്തെ വിജയ്‌ക്കൊപ്പം സിനിമകളിലും പ്രത്യക്ഷപ്പെട്ടു നൃത്തമാടിയിട്ടുണ്ട് സഞ്ജയ്. അച്ഛനും മകനും നൃത്തം ചെയ്ത ആ പാട്ടുകൾ വമ്പൻ ഹിറ്റുമായിരുന്നു. പോക്കിരി, വേട്ടൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാന രംഗങ്ങളിലായിരുന്നു ഇരുവരും ചേർന്ന് നൃത്തം ചെയ്തത്. സിനിമയിൽ ഏറെ താല്പര്യമുള്ള സഞ്ജയ് ഒരു ഹൃസ്വ ചിത്രം ഒരുക്കുകയും അത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ കാനഡയിൽ സിനിമാ പഠിക്കാൻ പോയിരിക്കുകയാണ് സഞ്ജയ്. അതുമാത്രമല്ല, സഞ്ജയ് നായകനായി ഒരു തമിഴ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഏതായാലും ഒരിക്കൽ കൂടി അച്ഛനെയും മകനെയും ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകർ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.