1997 ഇൽ തീയേറ്ററുകളിൽ എത്തിയ തമിഴ് ചിത്രമാണ് ഉല്ലാസം. തല അജിത്തും ചിയാന്‍ വിക്രവും ഒരുമിച്ചെത്തിയ ഈ ചിത്രം ഇപ്പോൾ 22 വർഷങ്ങൾക്കു ശേഷം തമിഴിൽ തന്നെ റീമേക് ചെയ്യാൻ പോവുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉല്ലാസത്തിന്റെ റീമേക്കിൽ നായകന്മാർ ആയി എത്തുക മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും നടൻ പ്രഭുവിന്റെ മകനും പ്രശസ്ത തമിഴ് നടനുമായ വിക്രം പ്രഭുവും ആയിരിക്കും എന്നും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നു. ഈ ചിത്രത്തെ സംബന്ധിച്ച ഒഫീഷ്യൽ ആയുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഇത് വരെ വന്നിട്ടില്ല എങ്കിലും ദുൽഖറും വിക്രം പ്രഭുവും ഒരു തമിഴ് ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നു എന്ന വാർത്തകൾ വരുന്നുണ്ട്.
ഉല്ലാസം എന്ന ചിത്രം അന്ന് ഒരുക്കിയ ജെ ഡി, ജെറി എന്നീ സംവിധായകർ തന്നെയാണ് ഇപ്പോൾ ഈ ചിത്രം റീമേക് ചെയ്യാനും പോകുന്നത് എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന്റെ പ്രൊഡക്ഷൻ ബാനർ നിർമ്മിച്ച തമിഴ് ചിത്രമായിരുന്നു ഉല്ലാസം. സംവിധായകരായ ജെ ഡി, ജെറി എന്നിവരും ബാലകുമരനും ചേർന്നാണ് ഈ ചിത്രം അന്ന് രചിച്ചത്. ശരവണ സ്റ്റോര്‍സിൻ്റെ ഉടമ ശരവണ അരുളിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൻ്റെ തിരക്കിലാണ് ഇപ്പോൾ ജെ ഡി- ജെറി ടീം. അതിനു ശേഷം ആയിരിക്കും ഉല്ലാസം എന്ന ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. വിക്രം അഭിനയിച്ച റോളിൽ വിക്രം പ്രഭുവും അജിത് അഭിനയിച്ച റോളിൽ ദുൽഖർ സൽമാനും എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കഥാകൃത്ത് പാട്ടുകൊട്ടൈ പ്രഭാകര്‍ പറയുന്നത് ഉല്ലാസത്തിന്റെ റീമേക് ആയിരിക്കില്ല ദുൽഖർ സൽമാൻ- വിക്രം പ്രഭു ചിത്രം എന്നാണ്.
ഇപ്പോൾ മലയാളത്തിൽ അനൂപ് സത്യൻ ചിത്രം ചെയ്യുന്ന ദുൽഖർ അത് കഴിഞ്ഞു ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, ജോയ് മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവ പൂർത്തിയാക്കും. ഇത് കൂടാതെ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രത്തിലും ദുൽഖർ അഭിനയിക്കും എന്നും വാർത്തകൾ വന്നിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.