[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മാമാങ്കത്തിൽ മമ്മൂട്ടി ഗസ്റ്റ് റോളോ?; മരണ മാസ്സ് മറുപടിയുമായി ഉണ്ണി മുകുന്ദൻ..!

മെഗാ സ്റ്റാർ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന നവംബർ മാസം ഇരുപത്തിയൊന്നിന് ലോകം മുഴുവൻ റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണ്. ശങ്കർ രാമകൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ ഒരുക്കിയത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രത്തിന്റെ ടീസർ, ഒരു വീഡിയോ സോങ്, മേക്കിങ് വീഡിയോ എന്നിവ റിലീസ് ചെയ്തു കഴിഞ്ഞു. അധികം വൈകാതെ ഇതിന്റെ ട്രൈലെർ റിലീസും ഉണ്ടാകും എന്നാണ് സൂചന.

എന്നാൽ ചിത്രത്തിന്റെ ടീസർ, മേക്കിങ് വീഡിയോ, പാട്ട് എന്നിവയിലൊക്കെ മമ്മൂട്ടിയെ വളരെ കുറച്ചേ കാണിക്കുന്നുള്ളു. കൂടുതലും ഉണ്ണി മുകുന്ദനെ ആണ് ഇതുവരെ വന്ന ടീസർ, മേക്കിങ് വീഡിയോ, സോങ് വീഡിയോ എന്നിവയിലും പോസ്റ്ററുകളിലും ഹൈലൈറ്റ് ചെയ്തു കാണിക്കുന്നത്. അത് കണ്ട ഒരു ആരാധകൻ ഉണ്ണി മുകുന്ദനോട് ചോദിച്ച ചോദ്യം ഇതാണ്, “ഒരു ഡൗട്ട് ഉണ്ണിയേട്ടാ.. മമ്മുക്ക ഇനി ഗസ്റ്റ് റോൾ എങ്ങാനും ആണോ? അല്ല ഫോട്ടോസ് മൊത്തം ചേട്ടന്റെ മാത്രം പുറത്തിറങ്ങുന്നത് കൊണ്ട് ചോദിക്കുന്നതാണ്”. ഇതിനു ഉണ്ണി മുകുന്ദൻ കൊടുത്ത മാസ്സ് മറുപടിയാണ് മമ്മൂട്ടി ആരാധകരുടെ കയ്യടി നേടുന്നത്.

“മമ്മുക്ക ഹീറോ ആണെന്ന് പ്രൂവ് ചെയ്യാൻ ഫോട്ടോസ് വേണ്ട.. പേര് മാത്രം മതി..”. ഇങ്ങനെ പറഞ്ഞ ഉണ്ണി, മമ്മുക്കയുടെ പ്രകടനം നിങ്ങൾക്ക് ഒരുപാടു സന്തോഷം നൽകും എന്നും പറയുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ മാമാങ്കത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഈ ചിത്രം പറയുന്നത്. ചാവേറുകൾ ആയാണ് മമ്മൂട്ടിയും ഉണ്ണിയും അച്യുതനും ഒക്കെ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രാചി ടെഹ്‌ലൻ, അനു സിതാര, സുദേവ് നായർ എന്നിവരൊക്കെയും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. എം ജയചന്ദ്രൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മനോജ് പിള്ളൈ ആണ്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

1 hour ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.