മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സല്യൂട്ട്. ജനുവരി പതിനാലിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീമും സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസും ആണ്. ദുൽഖർ സൽമാൻ തന്റെ കരിയറിൽ ആദ്യമായി പോലീസ് വേഷം ചെയ്ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് ഇപ്പോൾ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീൻ മാറ്റ് എൻട്രി ലഭിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഫൈനൽ സെലക്ഷന് മുൻപ് ചിത്രം കണ്ട ജൂറി റോഷൻ ആൻഡ്രൂസിന്റെ സംവിധാന മികവിനെയും ദുൽഖർ സൽമാന്റെ അഭിനയപാടവത്തെയും അഭിനന്ദിച്ചു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ സൽമാൻ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസർ ആയി ദുൽഖർ എത്തുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം ഡയാന പെന്റി നായികാ വേഷത്തിലെത്തുന്നു. വേ ഫെറർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, സാനിയ ഇയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി, സായി കുമാർ, വിജയ കുമാർ, ഗണപതി, ബിനു പപ്പു, അലെൻസിയർ, ബോബൻ ആലുമ്മൂടൻ, ഇർഷാദ്, ദീപക് എന്നിവരും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ മുംബൈ പോലീസ് പോലെയുള്ള പോലീസ് ചിത്രം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള റോഷൻ ആൻഡ്രൂസിന്റെ മറ്റൊരു മികച്ച പോലീസ് ചിത്രമായിരിക്കും സല്യൂട്ട് എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിന്റെ ട്രൈലെർ കുറച്ചു ദിവസം മുൻപ് പുറത്തു വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.