മലയാളത്തിന്റെ യുവ നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ ഒട്ടേറെ പ്രൊജെക്ടുകളുമായി തിരക്കിലാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിക്കുന്ന ഉണ്ണി ഇപ്പോൾ നിർമ്മാതാവായും അരങ്ങേറ്റം കുറിക്കുകയാണ്. ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രമായ മേപ്പടിയാൻ ജനുവരി പതിനാലിന് ആണ് റിലീസ് ചെയ്യുക. നവാഗതനായ വിഷ്ണു മോഹൻ ഒരുക്കിയ ഈ ചിത്രം ഉണ്ണി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഉണ്ണി അഭിനയിച്ച ഒട്ടേറെ ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുകയാണ്. അതിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ രണ്ടു ചിത്രങ്ങളിലും ഉണ്ണി മുകുന്ദൻ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി എന്ന ചിത്രവും ജീത്തു ജോസഫ് ഒരുക്കിയ 12ത് മാൻ എന്ന ചിത്രവുമാണ് അത്. ജീത്തു ജോസഫ് ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ഉണ്ണി കഴിഞ്ഞ വർഷം തന്റെ പിറന്നാൾ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.
എന്നാൽ ആ ദിവസം ലാലേട്ടന് ഷൂട്ട് ഇല്ലാതെ ഇരുന്നിട്ടും, തനിക്കു ഷൂട്ട് ഉള്ള രാത്രി സമയം വരെ ഉറക്കം പോലും ഒഴിവാക്കി കാത്തിരുന്ന ലാലേട്ടൻ, കേക്കുമായി സെറ്റിൽ വരികയും തന്റെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല എന്നും, അത്തരം നല്ല പെരുമാറ്റങ്ങളും പ്രവൃത്തികളും ഒരാളിൽ നിന്നുണ്ടാകുമ്പോൾ അതിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. സ്വന്തം ചേട്ടനെ പോലെ നമ്മുക്ക് തോന്നിപ്പോകുന്ന വ്യക്തിത്വം ആണ് ലാലേട്ടന്റേത് എന്നും ഉണ്ണി പറഞ്ഞു. ഈ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ഒരു മികച്ച ചിത്രമായി മാറും എന്നാണ് തന്റെ പ്രതീക്ഷ എന്നും, കാരണം വളരെ മികച്ച ഒരു തിരക്കഥയും അതിന്റെ ഏറ്റവും മികച്ച മേക്കിങ്ങും ആണ് തനിക്കു അവിടെ കാണുവാൻ സാധിച്ചത് എന്നും ഉണ്ണി വെളിപ്പെടുത്തി.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.