കഴിഞ്ഞ ഒരു വർഷത്തിന് മുകളിലായി മലയാള സിനിമകൾ ഒന്നും തന്നെ ചെയ്യാതെ അന്യഭാഷാ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു മലയാളത്തിന്റെ യുവസൂപ്പർതാരം ദുൽഖർ സൽമാൻ. തെലുങ്കിൽ ദുൽഖർ നായകനായ ലക്കി ഭാസ്കർ എന്ന പാൻ ഇന്ത്യൻ ചിത്രം ഈ വരുന്ന ഒക്ടോബർ 31 നു റിലീസ് ചെയ്യാൻ പോവുകയാണ്. അതിന്റെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ലുലു മാളിലെത്തിയ ദുൽഖർ താൻ മലയാളത്തിലേക്ക് തിരിച്ചു വരികയാണെന്നും തുടർച്ചയായി രണ്ടു മലയാള ചിത്രങ്ങളാണ് ഇനി ചെയ്യാൻ പോകുന്നതെന്നും പ്രഖ്യാപിച്ചു.
നഹാസ് ഹിദായത്തിനൊപ്പവും സൗബിൻ ഷാഹിറിനുമൊപ്പവും ഉള്ള ചിത്രങ്ങളാണ് ഉടൻ ചെയ്യാൻ പോകുന്നതെന്നും ദുൽഖർ വെളിപ്പെടുത്തി. പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ മലയാളത്തിൽ നിന്ന് മാറിനിന്നതായി തനിക്ക് തോന്നുന്നില്ല എന്നും ദുൽഖർ പറഞ്ഞു. നഹാസിന്റെ സിനിമയും സൗബിന്റെ സിനിമയും താൻ ഉറപ്പിക്കുന്നതിനൊപ്പം, ഒരു പുതുമുഖ സംവിധായകന്റെ ചിത്രം കൂടി താൻ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു.
2023 ൽ പുറത്തിറങ്ങിയ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ഈ മാസ്സ് ആക്ഷൻ ചിത്രത്തിന് വിചാരിച്ച പ്രേക്ഷക പ്രതികരണം നേടാൻ സാധിച്ചില്ലെന്ന് മാത്രമല്ല, വലിയ വിമർശനവും നേരിട്ടു. അതിനെല്ലാം ലക്കി ഭാസ്കറിലൂടെ ദുൽഖർ മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. ഇപ്പോൾ തമിഴിൽ കാന്ത എന്ന ചിത്രം ചെയ്യുന്ന ദുൽഖർ, ഇത് കൂടാതെ കാർത്തികേയൻ വേലപ്പൻ ഒരുക്കാൻ പോകുന്ന മറ്റൊരു തമിഴ് ചിത്രവും കമ്മിറ്റ് ചെയ്തിട്ടുണ്ട്
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.