[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ശരീരം കാണാൻ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താൻ താല്പര്യമില്ല; തുറന്നടിച്ച് സായ് പല്ലവി

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നായികമാരിലൊരാളായ സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അമരൻ റിലീസിന് ഒരുങ്ങുകയാണ്. ശിവകാർത്തികേയൻ നായകനായ ഈ ചിത്രം ഒക്ടോബർ 31 നു പ്രേക്ഷകരുടെ മുന്നിലെത്തും. ഇപ്പോഴിതാ ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ സായ് പല്ലവി വെളിപ്പെടുത്തിയ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.

ഗ്ലാമറസ് വേഷങ്ങൾ ഒഴിവാക്കി വളരെ ശ്രദ്ധിച്ചാണ് സായ് പല്ലവി സിനിമകൾ തിരഞ്ഞെടുക്കുന്നത്. അതിനുള്ള കാരണവും അവർ വ്യക്തമാക്കി. മലയാള ചിത്രമായ പ്രേമത്തിലൂടെയാണ് സായ് പല്ലവി അരങ്ങേറ്റം കുറിക്കുന്നതും ശ്രദ്ധ നേടുന്നതും. അതിന് ശേഷം ഉണ്ടായ ചില സംഭവങ്ങളാണ് തന്നെ അത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നും സായ് പല്ലവി പറയുന്നു.

ഒരിക്കൽ ജോർജിയയിൽ ഒരു ഡാൻസ് ചെയ്തിരുന്നു എന്നും, വിദേശികളുടെ മുന്നിലായിരുന്നു നൃത്തം എന്നത് കൊണ്ട് അമ്മയോടും അച്ഛനോടും ചോദിച്ചാണ് അതിലെ കോസ്റ്റ്യൂം ഇട്ടത് എന്നും സായ് പല്ലവി ഓർത്തെടുക്കുന്നു. പ്രേമം റിലീസ് ചെയ്തപ്പോൾ ആരാണീ പെൺ‌കുട്ടിയെന്ന് എല്ലാവർക്കും കൗതുകം തോന്നിയതോടെ അന്ന് ആ ഡാൻസ് വീഡിയോയും ഫോട്ടോകളും വലിയ രീതിയിൽ പ്രചരിച്ചു എന്നും സായ് പല്ലവി പറഞ്ഞു. എന്നാൽ മനോഹരമായിരുന്നു എന്ന് തോന്നിയ ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടത് തനിക്ക് അൺ കംഫർട്ടബിളായി തോന്നി എന്നും, ഈ ഡാൻസ് ആളുകൾ മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനിയിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചു എന്നും സായ് പല്ലവി പറഞ്ഞു.

ഇങ്ങനെയൊരു കണ്ണിലൂടെ തന്നെ ആരും കാണേണ്ട ആവശ്യമില്ല എന്നും ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ നില്‍ക്കില്ലെന്ന് അന്ന് തന്നെ തീരുമാനിച്ചതാണ് എന്നും നടി വെളിപ്പെടുത്തി. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും പ്രശ്നമല്ല എന്നും, അതെല്ലാം ചെയ്ത് മുകളിലെത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നും സായ് പല്ലവി വെളിപ്പെടുത്തി. തനിക്ക് ഇപ്പോൾ വരുന്ന റോളുകളിൽ താൻ സന്തോഷവതിയാണെന്നും നല്ല കഥാപാത്രങ്ങളുണ്ടെങ്കിലേ കരിയറിൽ കൂടുതൽ കാലം നിൽക്കാൻ പറ്റൂ എന്നും അവർ കൂട്ടിച്ചേർത്തു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.