ദുല്ഖര് സല്മാന്റെ ബോളിവുഡ് അരങ്ങേറ്റം ആഘോഷിക്കുകയാണ് മലയാള സിനിമ ലോകം. തമിഴും തെലുങ്കും കടന്ന് ഹിന്ദി വരെ എത്തിയിരിക്കുന്നു ഈ കുറഞ്ഞ കാലം കൊണ്ട് ദുല്ഖര്. ഓക്കെ കണ്മണി, ചാര്ലി, ബാംഗ്ലൂര് ഡേയ്സ്, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലെ പ്രകടനം കണ്ടാണ് ദുല്ഖറിനെ ബോളിവുഡിലേക്ക് ക്ഷണിച്ചത് എന്നാണ് ചിത്രത്തിന്റെ സംവിധായകന് ആകര്ഷ് ഖുറാന പറയുന്നത്.
അഭിഷേക് ബച്ചനെ ആയിരുന്നു ആദ്യം ദുല്ഖറിന്റെ വേഷത്തിലേക്ക് പരിഗണിച്ചത്. എന്നാല് അഭിഷേക് ബച്ചന്റെ മാര്ക്കറ്റിങ് വാല്യൂ തീരെ ഇടിഞ്ഞത് അഭിഷേകിനെ ഒഴിവാക്കാന് കാരണമായി. തുടര്ന്നാണ് ദുല്ഖറിലേക്ക് ഈ സിനിമ എത്തുന്നത്.
ദുല്ഖറിനൊപ്പം ബോളിവുഡിലെ മികച്ച നടന്മാരില് ഒരാളായ ഇര്ഫാന് ഖാനും ഒരു പ്രധാന വേഷത്തില് എത്തുന്നുണ്ട്. ഗേള് ഇന് ദി സിറ്റി, ലിറ്റില് തിങ്സ് എന്നീ വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ മിഥില പാല്ക്കറാണ് ചിത്രത്തില് നായികയായി എത്തുന്നത്.
ദുല്ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന് കൊച്ചിയിലാണ് എന്നതാണു മറ്റൊരു പ്രത്യേകത. സെപ്തംബര് ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.