തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാനും ആദ്യമായി ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചില തമിഴ് മാധ്യമങ്ങളാണ് ആദ്യം ഇക്കാര്യം പുറത്തു വിട്ടതെങ്കിലും, ഇതുവരെ ഒരു തരത്തിലുമുള്ള ഔദ്യോഗിക സ്ഥിതീകരണവും ഈ വാർത്തക്ക് ലഭിച്ചിട്ടില്ല. സുധ കൊങ്ങര സംവിധാനം ചെയ്യാൻ പോകുന്ന സൂര്യ ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന വേഷം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഈ ചിത്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സൂര്യ നായകനായ ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്നു സുധ കൊങ്ങര വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് തനിക്കു ചിത്രമൊരുക്കാൻ താത്പര്യമുണ്ടെന്ന് നേരത്തെ ഒരു മലയാളം വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധ കൊങ്ങര പറഞ്ഞിരുന്നു.
അതുപോലെ തന്നെ സൂര്യയുടെ കടുത്ത ആരാധകനാണ് താനെന്നും, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ അവസരം കാത്തിരിക്കുകയാണെന്ന് ദുൽഖർ സൽമാനും പലവട്ടം പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെ സുധ കൊങ്ങര- സൂര്യ- ദുൽഖർ സൽമാൻ ടീമൊന്നിച്ചാൽ അത് ആരാധകർക്ക് മാത്രമല്ല, ഈ പ്രതിഭകളുടേയും ആഗ്രഹ പൂർത്തീകരണമായി മാറും. അഭിലാഷ് ജോഷി സംവിധാനം ചെയ്യാൻ പോകുന്ന കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഇനിയഭിനയിക്കാൻ പോകുന്നത്. അതുകൂടാതെ സൗബിൻ ഷാഹിർ ഒരുക്കാൻ പോകുന്ന ഓതിരം കടകവും ദുൽഖർ ചെയ്യും. ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, വെട്രിമാരൻ ഒരുക്കുന്ന വാടി വാസൽ, ജയ് ഭീം ഒരുക്കിയ സംവിധായകന്റെ പുതിയ ചിത്രമെന്നിവയും ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന വിക്രം 3 യുമാണ് സൂര്യ കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങൾ. സുധ കൊങ്ങര- സൂര്യ ടീമിൽ നിന്ന് വന്ന സൂററായ് പോട്രൂ ആഗോള തലത്തിൽ വരെ ശ്രദ്ധ നേടി വമ്പൻ വിജയം നേടിയ ചിത്രമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.