മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിലെ ‘ക്രൗഡ് പുള്ളർ’ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ.. ദുൽക്കർ സൽമാൻ. ദുൽക്കർ ചിത്രങ്ങൾക്ക് ആദ്യ ദിനം കിട്ടുന്ന കലക്ഷൻ തന്നെ മതി ദുൽക്കറിന്റെ ഫാൻ ഫോളോവിങ് മനസിലാക്കാൻ. മലയാള സിനിമ പ്രേക്ഷകർ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ പ്രേക്ഷകരും ദുൽക്കറിന്റെ ആരാധകരായിയുണ്ട്.
ദുൽക്കർ ചിത്രങ്ങളായ ബാംഗ്ലൂർ ഡേയ്സ്, ചാർളി എന്നീ ചിത്രങ്ങൾക്ക് കേരളത്തിന് പുറത്ത് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. 2014ൽ റിലീസ് ചെയ്ത വായ്മൂടി പേസാവോം എന്ന ചിത്രത്തിലൂടെയാണ് ദുൽക്കർ തമിഴ് സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. ആ ചിത്രം വലിയ വിജയമായില്ലെങ്കിലും 2015 ൽ എത്തിയ മണിരത്നം ചിത്രം ഓക്കേ കണ്മണി ദുൽക്കറിന് തമിഴ് നാട്ടിൽ വമ്പൻ ആരാധകവൃത്തത്തെ സൃഷ്ടിച്ചു.
തമിഴ് നാട് ബോക്സ്ഓഫീസിൽ മികച്ച കലക്ഷൻ നേടിയ ഓക്കേ കണ്മണി, ഓക്കേ ബങ്കാരം എന്നപേരിൽ തെലുങ്കിൽ മൊഴിമാറ്റം ചെയ്ത് ഇറക്കിയപ്പോഴും ബോക്സ്ഓഫീസ് വിജയം ആവർത്തിച്ചു. തുടർന്ന് ഒട്ടേറെ ഓഫറുകൾ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ദുൽക്കറിനെ തേടി എത്തിയെങ്കിലും വ്യത്യസ്ഥമായ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ദുൽക്കർ.
കാത്തിരിപ്പ് വെറുതെയായിയില്ല. 4 വമ്പൻ സിനിമകളാണ് ഇപ്പോൾ ദുൽക്കർ ‘യെസ്’ മൂളിയിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ ഒരുക്കുന്ന സോളോ, തമിഴിലും തെലുങ്കിലുമായി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മഹാനടി, നവാഗതനായ രാ കാർത്തികിന്റെ ട്രാവലിങ് മൂവി, അവാർഡ് ജേതാവായ ദേസിംഗ് പേരിയസാമിയുടെ ഓഫ്ബീറ്റ് ചിത്രം എന്നിയാണ് ദുൽക്കർ ഇതുവരെ കമ്മിറ്റ് ചെയ്ത സിനിമകൾ. ഇതിൽ ബിജോയ് നമ്പ്യാർ ചിത്രം സോളോ ഏകദേശം പൂർത്തിയാകാറായി. വ്യത്യസ്ഥ വേഷങ്ങളിലാണ് ദുൽഖർ ഈ ചിത്രത്തിൽ എത്തുന്നത്. ദുൽക്കറിന്റ പട്ടാള വേഷത്തിലും റൗഡി ലുക്കിലും പോപ് സിംഗർ ഗെറ്റപ്പിലും ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
മഹാനടിയിൽ അതുല്യ നടൻ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽക്കർ എത്തുന്നത്. പ്രശസ്ഥ തെലുങ്ക് നടിയായിരുന്ന സാവിത്രിയുടെ ജീവിതകഥയാണ് മഹാനടി പറയുന്നത്. കീർത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. സാമന്ത റുത് പ്രഭുവും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഈ ചിത്രങ്ങളിലൂടെ തന്നെ ദുൽക്കർ വരും നാളുകളിൽ തമിഴിലെയും വിലയേറിയ താരമായി മാറും എന്ന് പ്രതീക്ഷിക്കാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.