[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദ് ചിത്രം റോള്‍ മോഡല്‍സിന് നാളെ വമ്പന്‍ റിലീസ്

മഹേഷിന്‍റെ പ്രതികാരം, ടേക്ക് ഓഫ്.. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും മലയാള സിനിമ പ്രേക്ഷകര്‍ കൈ നീട്ടി സ്വീകരിച്ച രണ്ടു ചിത്രങ്ങള്‍. ഫഹദ് ഫാസില്‍ എന്ന നടന്‍റെ മികച്ച പ്രകടനം ഇരു സിനിമകളുടെയും നട്ടെല്ല് ആയിരുന്നു. മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫര്‍ ആയും മനോജ് എബ്രഹാം എന്ന ഇന്ത്യന്‍ അംബാസിഡര്‍ ആയും കയ്യടക്കമുള്ള പ്രകടനമാണ് ഫഹദ് ഫാസില്‍ ഈ ചിത്രങ്ങളില്‍ കാഴ്ച വെച്ചത്.

വീണ്ടും ഒരു ഫഹദ് ഫാസില്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇത്തവണ കോമഡി എന്‍റര്‍ടയിനറുമായാണ് ഫഹദിന്‍റെ വരവ്. റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സ് നാളെ വമ്പന്‍ റിലീസ് ആയി എത്തും. കേരളത്തില്‍ മാത്രം 110 ല്‍ അധികം സ്ക്രീനുകളില്‍ ആണ് നാളെ റോള്‍ മോഡല്‍സ് എത്തുക. ഫഹദ് ഫാസിലിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നു കൂടെയാണ് ഇത്.

മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിയ ശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമ കൂടെയാണ് റോള്‍ മോഡല്‍സ്. സൌബിന്‍ ഷാഹിര്‍, നമിത പ്രമോദ്,, ഷറഫുദ്ദീന്‍ (ഗിരിരാജന്‍ കോഴി), ശ്രീന്ദ അര്‍ഹാന്‍, രോഹിണി, സീത തുടങ്ങിയ വലിയൊരു താരനിരയും ഈ സിനിമയില്‍ ഒന്നിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പെ റിലീസ് ചെയ്ത റോള്‍ മോഡല്‍സിലെ പാട്ടും കഴിഞ്ഞ ദിവസം എത്തിയ ട്രൈലറും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാത്തവയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസവും ടീസര്‍ നേടി. സിനിമ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരുമോ ഇല്ലയോ എന്നു കാത്തിരുന്ന് കാണാം.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 hour ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.