[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Behind The Scenes

അറിയാമോ ? അതിരാത്രത്തിലെ താരാദാസിനെ പോലൊരാള്‍ ജീവിച്ചിരുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് അതിരാത്രം. താരാദാസ് എന്ന അധോലോക നേതാവിനെ പ്രേക്ഷകര്‍ അത്രമേല്‍ ഏറ്റെടുത്തിരുന്നു. 1984ലെ മുന്നാമത്തെ വലിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടെയായിരുന്നു അതിരാത്രം. ജോണ്‍പോളിന്‍റെ തിരക്കഥയില്‍ മാസ്റ്റര്‍ ഡയറക്ടര്‍ ഐവി ശശിയാണ് അതിരാത്രം സംവിധാനം ചെയ്തത്.

എന്നാല്‍ പ്രേക്ഷകര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ അതിരാത്രത്തിന് പിന്നിലുണ്ട്. അതിരാത്രത്തിലെ അധോലോക നായകന്‍ താരാദാസ് എന്ന കഥാപാത്രത്തെ പോലൊരാള്‍ കേരളത്തില്‍ ജീവിച്ചിരുന്നു. അയാളുടെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും സിനിമയില്‍ അതേ പടി ചേര്‍ത്തിട്ടുമുണ്ട്. അയാളെ കുറിച്ചും അതിരാത്രം എന്ന സിനിമ ഉണ്ടായതിനെ കുറിച്ചും എഴുത്തുകാരനായ ജോണ്‍ പോള്‍ പറയുന്നു.

ജോണ്‍ പോളിന്‍റെ വാക്കുകളിലേക്ക്

“കാസര്‍കോട് അടക്കി ഭരിച്ചിരുന്ന കെഎസ് അബ്ദുള്ള എന്നൊരു യഥാര്‍ത്ഥ സ്മഗ്ലര്‍ ഉണ്ട്. അദ്ദേഹം നാട്ടിലെ ഒരുപാട് സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയിരുന്ന ആളുകൂടെയാണ്. ഇങ്ങനെ ഒരു കഥ കിട്ടിയപ്പോള്‍ കാസര്‍കോഡ് പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ നന്നായിരിക്കും എന്ന് കരുതി അങ്ങോട്ട് പോകുകയും അവിടെയുള്ള ചേരി പ്രദേശത്തെ ആളുകള്‍, സാധാരക്കാര്‍, കച്ചവടക്കാര്‍ തുടങ്ങിയവരോട് സംസാരിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളാണ് സിനിമയിലെ പല പ്രധാന സീനുകളും.

എന്ന് കരുതി ഒരിയ്ക്കലും അതിരാത്രം അബ്ദുള്ളയുടെ ജീവിത കഥയൊന്നുമല്ല. കെഎസ് അബ്ദുള്ളയെ ഒരിക്കല്‍ അറസ്റ്റ് ചെയ്തപ്പോള്‍ കാസര്‍ക്കോഡ് പൊതുജനങ്ങള്‍ മുന്‍കൈയ്യെടുത്ത് ബന്ദ് നടത്തുക വരെയുണ്ടായി. റോബിന്‍ഹുഡിന്‍റെ പരിവേഷവുള്ള ഒരു അധോലോക നായകനെ സാധാരണ ജനങ്ങള്‍ എങ്ങനെ നെഞ്ചോട് ചേര്‍ത്ത് എന്നതിന്‍റെ സാക്ഷ്യമാണ് നമ്മള്‍ അതില്‍ വായിച്ചെടുത്തത്. താരാദാസിനെ രൂപമെടുക്കുന്നതിന് ഒരുപാട് സ്ഥലത്ത് ഇതെല്ലാം ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. അതിരാത്രത്തിലെ മമ്മൂട്ടിയുടെ ഇന്‍റ്രോഡക്ഷന്‍ പോലും അബ്ദുള്ള പതിവായിട്ട് യാത്ര മദ്ധ്യേ പോലീസ് ചെക്കിങ് ഉള്ളപ്പോള്‍ ചെയ്യുന്ന കാര്യമായിരുന്നു.

അതുപോലെ തന്നെ അയാള്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകളുമായ് യാത്ര ചെയ്യുമ്പോള്‍ തൊട്ട്പിന്നാലേ പിടിക്കാനായി കസ്റ്റംസുകാര്‍ വരുന്നുണ്ടെങ്കില്‍ പ്രൈമറി സ്കൂളിന് മുന്നിലൂടെ സ്കൂള്‍ വിടാന്‍ നേരം വണ്ടി ഓടിക്കാന്‍ പറയും. സ്കൂള്‍ ബെല്‍ അടിച്ചു കുട്ടികള്‍ പുറത്തു ഇറങ്ങുമ്പോള്‍ 50 രൂപയുടെ ഒരു കെട്ടെടുത്ത് നോട്ടുകള്‍ പുറത്തേക്കെറിയും. കുട്ടികള്‍ പണം പെറുക്കാന്‍ വേണ്ടി റോഡിലേക്ക് ഓടുമ്പോള്‍ ആ സമയത്ത് അയാള്‍ രക്ഷപ്പെടും. പിന്നാലേ വരുന്ന കസ്റ്റംസുകാര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയുമാകും. അത്തരം ഒട്ടേറെ സീനുകള്‍ ഉണ്ടാക്കാന്‍ അബ്ദുള്ളയുടെ ജീവിത കഥ നമ്മളെ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്.”

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.