അന്തരിച്ചു പോയ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിത ദാസ് ഒരുക്കിയ ചിത്രമാണ് കസ്തൂരിമാൻ. വർഷങ്ങൾക്കു മുൻപേ റിലീസ് ചെയ്ത ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തിയത് സാജൻ ജോസഫ് ആലുക്ക എന്ന കഥാപാത്രം ആയാണ്. ഈ കഥാപാത്രം ഐ എ എസ് പാസ്സായി കളക്ടർ ആവുന്നിടത്തു ആണ് ആ ചിത്രം അവസാനിച്ചത്. ഇപ്പോഴിതാ സാജൻ ജോസഫ് ആലുക്ക എന്ന കളക്ടർ കഥാപാത്രം ആയി കുഞ്ചാക്കോ ബോബൻ വീണ്ടും എത്തുകയാണ്. അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എന്ന ചിത്രത്തിലൂടെയാണ് ഈ കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നത്. അനിൽ രാധാകൃഷ്ണൻ മേനോനും കളക്ടർ ആയ പ്രശാന്ത് നായരും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇതാ ഇവിടെ നിങ്ങൾക്ക് വേണ്ടി നൽകുന്നു.
മാർസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും മസൂർ മുഹമ്മദും സഫീർ അഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിയാസ് മാറാത് ആണ് ഈ ചിത്രത്തിന് സംഭാഷണം രചിച്ചിരിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ബൈക് റേസ് എന്ന കായിക ഇനവും ഒരു പ്രധാന വിഷയം ആയി വരുന്നുണ്ട്. നൈല ഉഷ ആണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്. ഇവരോടൊപ്പം സിദ്ദിഖ്, വിനായകൻ, സുധീർ കരമന, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ളൈ, നിർമ്മൽ, ഷഹീൻ സിദ്ദിഖ് എന്നിവരും ഇതിൽ അഭിനയിക്കുന്നുണ്ട്. അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ഇത്. ഇതിനു മുൻപ് അദ്ദേഹം ഒരുക്കിയത് 24 നോർത്ത് കാതം, സപ്തമശ്രീ തസ്‌കറാഹ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നിവയാണ്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.