[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Trailers

ജയറാം വമ്പൻ തിരിച്ചു വരവിനു ഒരുങ്ങുന്നു ; ദൈവമേ കൈതൊഴാം കെ കുമാറാകണം ട്രൈലെർനു സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണം

കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നീ ഓഫ്‌ബീറ്റ്‌ ചിത്രങ്ങൾക്ക് ശേഷം നടൻ സലിം കുമാർ സംവിധാനം ചെയ്ത എന്റെർറ്റൈനെർ ചിത്രമാണ് ദൈവമേ കൈ തൊഴാം കെ കുമാറാകണം. പ്രശസ്ത നടൻ ജയറാം നായകൻ ആയി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ് . ആദ്യം ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ നടൻ മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. വളരെ രസകരമായ മോഷൻ പോസ്റ്ററിന് ശേഷം അതിലും രസകരമായ ഒരു ട്രൈലെർ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നാണ് ട്രൈലെർ നമ്മുക്ക് നൽകുന്ന സൂചന.

സലിം കുമാർ ആദ്യമായി ഒരുക്കുന്ന എന്റെർറ്റൈനെർ സിനിമ എന്ന നിലയിലും ഈ ചിത്രം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്ന് തന്നെയാണ്. അദ്ദേഹം തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. അനുശ്രീ ആണ് ഈ ചിത്രത്തിൽ നായിക ആയെത്തുന്നത്. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

അതുപോലെ തന്നെ ശ്രീനിവാസൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ഹരിശ്രീ അശോകൻ, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂർ, അഞ്ജലി അനീഷ് ഉപാസന , സുരഭി ലക്ഷ്മി, പ്രയാഗ മാർട്ടിൻ എന്നിവരും ഈ കോമഡി ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

നാദിർഷ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു സിനു സിദ്ധാർഥും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് റിയാസും ആണ്. വളരെ സീരിയസ് ആയ, പ്രസക്തിയുള്ള ഒരു വിഷയം ഹാസ്യത്തിൽ ചാലിച്ചു പറഞ്ഞിരിക്കുന്ന ഒരു ചിത്രം ആണിതെന്നാണ് സലിം കുമാർ പറയുന്നത്. ഈ മാസം പന്ത്രണ്ടു മുതൽ പ്രദർശനം ആരംഭിക്കുന്ന ഈ ചിത്രം ഈ മികച്ച ട്രൈലറിലൂടെ വമ്പൻ ജനശ്രദ്ധയാണ് നേടി എടുക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

11 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.