പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഇളയ രാജ. ഗിന്നസ് പക്രു നായക വേഷത്തിൽ എത്തിയ ഈ ചിത്രം കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. ചിത്രം കണ്ട ഓരോ പ്രേക്ഷകരും നിരൂപകരും ഗംഭീര അഭിപ്രായമാണ് ഇളയ രാജയെ കുറിച്ച് പറഞ്ഞത് എങ്കിലും ചിത്രം കാണാൻ തീയേറ്ററുകളിൽ ആളുകൾ വളരെ കുറവായ അവസ്ഥ ആണ്. അത് കൊണ്ട് തന്നെ വലിയ റിലീസുകൾ അടുത്ത ആഴ്ച മുതൽ എത്തുമ്പോൾ തീയേറ്ററുകാർ ഈ ചിത്രം എടുത്തു മാറ്റുകയും ചെയ്യും. ആ സാഹചര്യത്തിൽ ആണ് മാധവ് രാമദാസിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാവുന്നതു. തനിക്കു വീണ്ടും തെറ്റ് പറ്റിയോ എന്ന് ചോദിച്ചു കൊണ്ടാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്.
അൽപ്പം കഷ്ട്ടപെട്ടു ആണെങ്കിലും മറ്റു വല്ല ഭാഷകളിലും സിനിമയെടുത്താൽ മതിയായിരുന്നു എന്നും ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ടായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തന്റെ വാക്കുകൾക്ക് ഒപ്പം താൻ സംവിധാനം ചെയ്ത ഇളയ രാജ, അപ്പോത്തിക്കിരി, മേൽവിലാസം എന്നീ മൂന്നു ചിത്രങ്ങളുടേയും പോസ്റ്ററുകളും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയവയും കേരളത്തിന് അകത്തും പുറത്തും ഏറെ നിരൂപക പ്രശംസ ഏറ്റു വാങ്ങിയ ചിത്രങ്ങൾ ആയിരുന്നു എങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല. ഇളയ രാജയും അതേ പാതയിൽ തന്നെ സഞ്ചരിക്കുന്നതാണ് മാധവ് രാമദാസ് ഇപ്പോൾ ഈ വാക്കുകൾ കുറിക്കാൻ ഉണ്ടായ കാരണം. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് സുദീപ് ടി ജോർജ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.