[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അത്തരം കാര്യങ്ങൾ വളരെ മനോഹരമായാണ് ലുസിഫെറിൽ ബ്ലെൻഡ് ചെയ്തത് : മോഹൻലാൽ


യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം ഈ വരുന്ന മാർച്ച് 28 നു റിലീസ് ചെയ്യാൻ പോവുകയാണ്. താര ചക്രവർത്തി മോഹൻലാൽ നായകനായ ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. വമ്പൻ ഹിറ്റായി മാറിയ ഇതിന്റെ ട്രൈലെർ ഇപ്പോൾ തന്നെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലൂസിഫറിനെ കുറിച്ച് മോഹൻലാൽ മനസ്സ് തുറക്കുകയാണ്. ഗൾഫിൽ വെച്ച് നടന്ന ഒരു പ്രസ് മീറ്റിൽ ആണ് മോഹൻലാൽ ലൂസിഫെറിലെ ചില കാര്യങ്ങൾ പറയുന്നത്. ലാലേട്ടന്റെ മുണ്ടു മടക്കി കുത്തലും മീശ പിരിയും എല്ലാം ആരാധകർക്ക് വേണ്ടിയാണോ ഉൾപ്പെടുത്തിയത് എന്ന ചോദ്യത്തിന് ആണ് അദ്ദേഹം ഉത്തരം പറയുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരൻ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിന് ഉള്ളിൽ ഒരു സങ്കടം ഉണ്ടെന്നും അത് സിനിമ കാണുമ്പോൾ ആണ് മനസ്സിലാക്കു എന്നും മോഹൻലാൽ പറയുന്നു.  പിന്നെ രാവിലെ എണീറ്റ് ഷേവ് ഒക്കെ ചെയ്യാൻ മടി ഉള്ള ആളാണ് സ്റ്റീഫൻ എന്നും മീശ അയാളുടെ ഉള്ളിലുള്ള ഒരു വ്യക്തിത്വം കാണിക്കാനാണ് എന്നും മോഹൻലാൽ പറയുന്നു. അത്തരം കാര്യങ്ങൾ വളരെ മനോഹരമായാണ് മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ബ്ലെൻഡ് ചെയ്തത് എന്നും മോഹൻലാൽ പറയുന്നു. ലൂസിഫർ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ ഒരുക്കിയ ഒരു ചിത്രമാണെന്നും പൃഥ്വിരാജ് എന്ന സംവിധായകൻ അത് മനോഹരമായി തന്നെ ഒരുക്കിയിട്ടുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.