മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ജോണി ആന്റണി. സി ഐ ഡി മൂസ എന്ന സൂപ്പർഹിറ്റ് ദിലീപ് ചിത്രമൊരുക്കി 2003 ഇൽ ആണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഒരുപിടി രസകരമായ ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ഇപ്പോൾ ഒരു നടനെന്ന നിലയിലും പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന ഒരാളാണ് ജോണി ആന്റണി. ഹാസ്യ വേഷങ്ങളിൽ ഏറെ തിളങ്ങുന്ന അദ്ദേഹമിപ്പോൾ മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളാണെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. ദിലീപ്, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ വെച്ചൊക്കെ ചിത്രങ്ങൾ ചെയ്തിട്ടുള്ള ജോണി ആന്റണി മോഹൻലാലിനെ നായകനാക്കി ഇതുവരെ ചിത്രമൊന്നും ഒരുക്കിയിട്ടില്ല. ഒരു മോഹൻലാൽ ചിത്രം തന്റെ ഏറ്റവും വലിയ സ്വപ്നമാണ് എന്നും അത് എപ്പോഴെങ്കിലും നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. എന്നാൽ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ മമ്മൂട്ടി എന്ന നടനെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടി എന്ന നടൻ രണ്ടാമതൊരു ഷോട്ട് എടുക്കാൻ സമ്മതിക്കാറുണ്ടോ, അല്ലെങ്കിൽ രണ്ടാമത് ഒരു ഷോട്ട് കൂടി ആവശ്യപ്പെടുമ്പോൾ അദ്ദേഹം സഹകരിക്കാറുണ്ടോ എന്നായിരുന്നു ജോണി ആന്റണിയോട് മാധ്യമ പ്രവർത്തകന്റെ ചോദ്യം. അതിനു ജോണി ആന്റണി പറയുന്നത്, എന്തിനാണ് വീണ്ടും ആ ഷോട്ട് എടുക്കാൻ പോകുന്നത് എന്ന് മമ്മുക്കയെ കൃത്യമായി ബോധ്യപ്പെടുത്തിയാൽ അദ്ദേഹം നന്നായി സഹകരിക്കും എന്നാണ്. മമ്മുക്കയെ ഒക്കെ നയപരമായി കൈകാര്യം ചെയ്ത്, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ തനിക്കു സാധിച്ചിട്ടുണ്ട് എന്നും ജോണി ആന്റണി പറയുന്നു. പിന്നെ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചെയ്യാത്ത കഥാപാത്രങ്ങൾ കുറവാണു എന്നും അവരോടു അങ്ങനെ ഒന്നും പ്രത്യകം പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലെന്നും ജോണി ആന്റണി കൂട്ടിച്ചേർക്കുന്നു. തുറുപ്പു ഗുലാൻ, പട്ടണത്തിൽ ഭൂതം, താപ്പാന, തോപ്പിൽ ജോപ്പൻ എന്നിവയാണ് ജോണി ആന്റണി- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തു വന്ന ചിത്രങ്ങൾ. ലാലേട്ടനെ വെച്ച് ചെയ്യുന്ന ആദ്യ ചിത്രം ഗംഭീരമാവണം എന്നുള്ളത് കൊണ്ട് പറ്റിയ ഒരു കഥ ലഭിക്കാൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.