[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നോ ടെൻഷൻ ബേബി; ദളപതി വിജയ്‌യുടെ വാത്തി കമിങ് ഗാനത്തിന് ചുവട് വെച്ച് ഡോക്ടർമാർ; വീഡിയോ കാണാം..!

ദളപതി വിജയ് നായകനായി എത്താൻ പോകുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റുകളായി കഴിഞ്ഞു. ദളപതി വിജയ് തന്നെ പാടിയ കുട്ടി സ്റ്റോറി, മറ്റു ഗാനങ്ങളായ വാത്തി കമിങ്, വാത്തി റെയ്ഡ് എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. അതിലെ വാത്തി കമിങ് ഗാനത്തിന് ഒരു കൂട്ടം ഡോക്ടർമാർ നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട്ടിലെ ഒരു കോവിഡ് ആശുപത്രിയിൽ നിന്നുമാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഡോക്ടർ വിക്രം കുമാർ ആണ് ഈ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

തമിഴ്നാട്ടിലെ തിരുപട്ടൂർ എന്ന സ്ഥലത്തെ സിദ്ധ ആശുപത്രിയിൽ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ആ ആശുപത്രിയിലെ ഡോക്ടർമാർ ആണ് വാതി കമിങ് എന്ന ഗാനത്തിന് ചുവടു വെച്ചിരിക്കുന്നത്. അവിടുത്തെ കോവിഡ്‌ രോഗികളുടെ ആശങ്കയകറ്റുന്നതിന് വേണ്ടിയാണ് ഡോക്ടർമാർ ഈ ഗാനത്തിന് ചുവടു വച്ച് അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റീലീസ് ചെയ്യാനിരുന്ന ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം റീലീസ് മാറ്റുകയായിരുന്നു. മക്കൾ സെൽവൻ വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മാളവിക മോഹനനാണ്. ഇവരെ കൂടാതെ ആൻഡ്രിയ ജെർമിയ, ഗൗരി കിഷൻ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ് തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.