കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന മാസ്സ് മസാല എന്റെർറ്റൈനെർ ചിത്രമാണ് ആറാട്ട്; മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം രചിച്ചത് ഉദയ കൃഷ്ണയും സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണനും ആണ്. കോവിഡ് പ്രതിസന്ധി മൂലം റിലീസ് നീണ്ടു പോകുന്ന ഈ ചിത്രം ഒക്ടോബർ റിലീസ് ആയി എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. സിനിമാ തീയേറ്ററുകൾ ഒക്ടോബറിൽ തുറക്കുമെന്നും അപ്പോൾ ആദ്യം എത്തുക ആറാട്ട് ആണ് എന്നുമായിരുന്നു വാർത്തകൾ വന്നത്. ഇപ്പോഴിതാ, അതിനെക്കുറിച്ച് പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ചിത്രത്തിന്റെ റിലിസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിർമ്മിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
ഇതുവരെ പുറത്തു വന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ, പ്രൊമോഷൻ വീഡിയോ എന്നിവ സൂപ്പർ ഹിറ്റാണ് എന്ന് മാത്രമല്ല, സോഷ്യൽ മീഡിയയിൽ പല പല റെക്കോർഡുകളും സൃഷ്ടിക്കുകയും ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. രാഹുൽ രാജ് സംഗീതം പകർന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥും ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.