[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ വാക്കുകള്‍ ഓര്‍ത്തു വെക്കണം, എന്നിട്ട് ആ ദിവസം വരെ കാത്തിരിക്കുക; വൈറലായി തപ്‌സി പന്നുവിന്റെ മറുപടി..!

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് തപ്‌സി പന്നു. ഇപ്പോൾ കൂടുതൽ ബോളിവുഡ് ചിത്രങ്ങൾ ചെയ്യുന്ന തപ്‌സി തെന്നിന്ത്യൻ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തു കയ്യടി നേടിയിട്ടുണ്ട്. ജനപ്രീതി നേടുന്ന ചിത്രങ്ങൾക്കൊപ്പം വളരെ കലാമൂല്യമുള്ള അഭിനയ പ്രാധാന്യവും സ്ത്രീ കഥാപാത്രങ്ങൾക്ക് ശ്കതിയുമുള്ള ചിത്രങ്ങളിലാണ് തപ്‌സി കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ പല സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലും ഈ നടി വെച്ച് പുലർത്തുന്ന ധീരമായ നിലപാടിനും ആരാധകർ ഏറെ. ഏതായാലും താപ്സി പന്നുവിന്റെ പുതിയ ചിത്രത്തിന് ലഭിച്ചൊരു കമന്റും അതിന് താപ്സി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റിനായി കഠിനമായ വര്‍ക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനുമാണ് ഈ നടി നടത്തിയത്. അതിൽ ഒരു അത്‌ലറ്റ് ആയി അഭിനയിക്കുന്ന തപ്സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു.

അങ്ങനെ ഒരു ചിത്രത്തിന് ഒരു ആരാധകൻ നൽകിയ കമന്റു, ഇങ്ങനെ ആണുങ്ങളുടേത് പോലുളള ശരീരം താപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂവെന്നായിരുന്നു. തപ്‌സി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്. ബോളിവുഡ് കി ന്യൂസ് എന്ന അക്കൗണ്ടില്‍ നിന്നും ആണ് ആ കമന്റു ലഭിച്ചത്. അതിനു മറുപടിയുമായി തപ്‌സി മുന്നോട്ടു വരികയും ചെയ്തു. തനിക്കു പറയാനുള്ളത്, “ഈ വാക്കുകള്‍ ഓര്‍ത്തുക വെക്കണം എന്നിട്ട് സെപ്തംബര്‍ 23 വരെ കാത്തിരിക്കുക” എന്നാണെന്നു തപ്‌സി പറഞ്ഞു. മുന്‍കൂട്ടി നന്ദി പറയുന്നു എന്നും  ഈ പ്രശംസയ്ക്കായി താൻ  നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നും തപ്‌സി കൂട്ടിച്ചേർത്തു. നെറ്റ് ഫ്ലിക്സ് റിലീസ് ആയെത്തിയ ഹസീന്‍ ദില്‍രുബയാണ് തപ്‌സി നായികയായി എത്തിയ തൊട്ടു മുൻപത്തെ ചിത്രം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.