[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ നായകനായ ചിത്രത്തിൽ മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ നായിക

ഒരുകാലത്തു തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നായികാ താരമായിരുന്നു അംബിക. എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായി അംബിക മാറിയിരുന്നു. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ നായികാ വേഷം ചെയ്തു തിളങ്ങിയ അംബികയുടെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബാലതാരമായി സിനിമയിലെത്തിയ അംബിക പിന്നീട് 200 ലേറെ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു തിളങ്ങിയ ഈ നടി കമൽഹാസൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, പ്രേംനസീർ, ജയൻ, വിജയകാന്ത്, എൻ ടി രാമറാവു, ചിരഞ്ജീവി, അബംരീഷ്, ശങ്കർ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമാലോകത്തെ എല്ലാ സൂപ്പർ താരങ്ങളുടെ ജോഡിയായും അഭിനയിച്ചു. സീത എന്ന മലയാളം ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അംബിക വലിയ ശ്രദ്ധ നേടുന്നത് നീലത്താമര, ലജ്ജാവതി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതോടെ ആണ്.

മലയാളത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച രാജാവിന്റെ മകൻ അംബികയ്ക്ക് വലിയ ജനപ്രീതിയാണ് നേടിക്കൊടുത്തത്. മോഹൻലാലിനെ  സൂപ്പർ സ്റ്റാർ ആക്കി മാറ്റിയ ആ ചിത്രം വലിയ വിജയമാണ് നേടിയത്. ആ ചിത്രം ചെയ്യുമ്പോൾ  മോഹൻലാലിനേക്കാൾ പ്രതിഫലം വാങ്ങുന്ന നടിയാണ് അംബിക. കാരണം അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കും താരമൂല്യവുമുള്ള നായികയായിരുന്നു അവർ. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും മാറി മാറി സിനിമകള്‍ ചെയ്യുന്ന നടിയായതു കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവൻ ഒരു താരം എന്ന നിലയിൽ അവർ പ്രശസ്തയായിരുന്നു. രാജാവിന്റെ മകൻ ഇറങ്ങി തൊട്ടടുത്ത വർഷം തന്നെ മോഹൻലാലിന്റെ നായികയായി ഇരുപതാം നൂറ്റാണ്ട് എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിലും അംബിക അഭിനയിച്ചു തിളങ്ങി. അഭിനേതാവ് എന്നതിലുപരി നിർമ്മാണ രംഗത്തും പ്രവർത്തിച്ച അംബിക പിന്നീട് മിനി സ്ക്രീനിലും പ്രത്യക്ഷപെട്ടു. 

webdesk

Recent Posts

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

9 hours ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

3 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

4 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

This website uses cookies.