[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രജനികാന്ത് ചിത്രത്തിൽ വില്ലനായി ബാല..!

മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് ബാല. നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചു തിളങ്ങിയിട്ടുള്ള ഈ താരം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഈ അടുത്തിടെയാണ് ബാല രണ്ടാമതും വിവാഹിതനായി വാർത്തകളിൽ നിറഞ്ഞതു. ഏതായാലും തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ ഈ താരം. വമ്പൻ ചിത്രങ്ങളുടെ ഭാഗമായാണ് ഈ വർഷവും അടുത്ത വർഷവും ബാല എത്തുന്നത് എന്നാണ് സൂചന. വിശ്വാസം എന്ന മെഗാ ബ്ലോക്ക്ബസ്റ്ററിനു ശേഷം ശിവ ഒരുക്കിയ പുതിയ തമിഴ് ചിത്രത്തിലെ വില്ലൻ ബാല ആണ്. അണ്ണാത്തെ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് നായകനായി എത്തുന്നത്. ഈ വർഷം ദീപാവലിക്ക് അണ്ണാത്തെ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രത്തിലെ വില്ലൻ വേഷം തെന്നിന്ത്യയിൽ ബാലയുടെ താരമൂല്യം ഉയർത്തുമെന്നുറപ്പാണ്.

മലയാളത്തിൽ മമ്മൂട്ടി നായകനായ ബിലാൽ എന്ന ചിത്രത്തിലും ബാല അഭിനയിക്കും. അമൽ നീരദ് ഒരുക്കാൻ പോകുന്ന ഈ ചിത്രം ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് നീണ്ടു പോകുന്ന ഈ ചിത്രം അടുത്ത വർഷം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രജനികാന്ത്, ബാല എന്നിവർ അഭിനയിക്കുന്ന അണ്ണാത്തെയിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ തുടങ്ങിയവരും പ്രകാശ് രാജ്, ബോളിവുഡ് താരം ജാക്കി ഷെറോഫ്, ജഗപതി ബാബു, സൂരി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.