ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച ഒരു പുതിയ ചിത്രം നാളെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. തട്ടാശ്ശേരി കൂട്ടം എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിലീപിന്റെ അനുജനായ അനൂപാണ്. അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് തട്ടാശ്ശേരി കൂട്ടം. നവംബർ പതിനൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കൂടാതെ പ്രിയംവദ, വിജയ രാഘവൻ, സിദ്ദിഖ്, അപ്പു, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രത്തിൽ അദ്ദേഹം അതിഥി വേഷത്തിൽ എത്തുന്നുണ്ടോ എന്ന സംശയം ആരാധകർ കുറെ നാളായി ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് സംവിധായകൻ അനൂപ്.
അതിനെക്കുറിച്ചു ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല എന്നാണ് അനൂപ് പറയുന്നത്. സിനിമയിൽ ഉള്ള സസ്പെൻസുകൾ അത് തീയേറ്ററിൽ വരുമ്പോൾ തന്നെ പ്രേക്ഷകർ കണ്ടറിയേണ്ടതാണെന്നും അനൂപ് പറയുന്നു. ദിലീപ് നിർമ്മിച്ച ചിത്രമായത് കൊണ്ട് തന്നെ ദിലീപിന്റെ സാന്നിദ്ധ്യത്തിൽ തന്നെയാണ് ഈ സിനിമ മുഴുവൻ ചെയ്തിരിക്കുന്നതെന്നും അനൂപ് സരസമായി പറയുന്നുണ്ട്. ഒരു സൗഹൃദ സംഘത്തിന്റെ കഥ പറയുന്ന ഈ ചിത്രം ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കിയാണ് ഒരുക്കിയതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. അതുപോലെ ഇതിലെ ഒരു വീഡിയോ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയത്.
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
This website uses cookies.