[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വമ്പൻ ആക്ഷൻ രംഗങ്ങളോടെ തലൈവറുടെ ‘ജയിലർ’ വരുന്നു

തമിഴകത്തിന്റെ തലൈവർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജയിലർ’ ന്റെ ചിത്രീകരണം 50 ശതമാനം പൂർത്തീകരിച്ചു. ‘സൺ പിക്‌ചേഴ്‌സ്’ന്റെ ബാനറിൽ കഥാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ 3 ആക്ഷൻ രംഗങ്ങളോടൊപ്പം 3 ഗാന രം​ഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന. ‘ഡോക്ടർ’, ‘ഡോൺ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി പ്രിയങ്ക മോഹനാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പ്രശസ്ത നടി രമ്യ കൃഷ്ണനും ഇതിൽ ശക്തമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. രജനികാന്തിന്റെ 169 ആം ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങുന്ന ജയിലറിന് അനിരുദ്ധാണ് സംഗീതമൊരുക്കുന്നത്. വിജയ് കാർത്തിക് കണ്ണനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറിന്റെ വേഷത്തിലാണ് രജനികാന്ത് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. താരം ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഭാവത്തിലും രൂപത്തിലും ജയിലറിൽ എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം 2023 ഏപ്രിൽ 14 ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വലിയ സ്വീകാര്യത നേടിയിരുന്നു. മരണ മാസ്സ് ലുക്കിൽ രജനികാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ തന്റെ പ്രായത്തിനൊത്ത കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നതെന്ന സൂചന പോസ്റ്ററിൽ നിന്നും ലഭിച്ചിരുന്നു. ആക്ഷനോടൊപ്പം നർമ്മത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. വിജയ് ചിത്രം ‘ബീസ്റ്റ്’ന് ശേഷം നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ജയിലർ’ ശിവ ഒരുക്കിയ ‘അണ്ണാത്തെ’ക്ക് ശേഷം പുറത്തിറങ്ങുന്ന രജനികാന്ത് ചിത്രമാണ്. ‘അണ്ണാത്തെ’ക്ക് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല എന്നതിനാൽ തന്നെ ‘ജയിലർ’ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

12 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.