തന്റെ ആദ്യ മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം സൃഷ്‌ടിച്ച സംവിധായകനാണ് എബ്രിഡ് ഷൈൻ. ആദ്യ ചിത്രമായ 1983 മലയാളികളുടെ പഴയകാല ഓർമ്മകളെ തിരികെയെത്തിച്ച ചിത്രമായിരുന്നു. ചിത്രം നിവിൻ പൊളി എന്ന നായകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തിനും സാക്ഷിയായി. ചിത്രം മികച്ച വിജയമാവുകയും എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ സംവിധാന മികവ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട നിവിൻ പോളിയുമായി ഒന്നിച്ച രണ്ടാമത് ചിത്രം ആക്ഷൻ ഹീറോ ബിജു ആദ്യ ചിത്രത്തിലെ വിജയം ആവർത്തിക്കുകയാണ് ഉണ്ടായത്. മൂന്നാം ചിത്രം പൂമരം ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് പുറത്തിറങ്ങിയത്. കാളിദാസ് ജയറാം ആദ്യമായി മലയാളത്തിൽ നായകനായി എത്തിയ ചിത്രം ക്യാംപസ് കഥ പറയുന്ന ഒന്നായിരുന്നു. ചിത്രം നിരൂപക പ്രശംസ ഏറെ പിടിച്ചു പറ്റുകയുണ്ടായി.
പൂമരത്തിലൂടെ ഒട്ടേറെ യുവതാരങ്ങൾ മലയാള സിനിമയിലേക്ക് എത്തി. ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയ നീത പിള്ളയും അക്കൂട്ടത്തിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നീതിക പിള്ള ഒരഭിമുഖത്തിൽ അതിനിടെ എബ്രിഡ് ഷൈൻ പുതുചിത്രത്തെ പറ്റി വെളിപ്പെടുത്തുകയുണ്ടായി. ചിത്രത്തിൽ നീത പിള്ളയായിരിക്കും നായിക എന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാൽ ചിത്രത്തെ പറ്റി ഔദ്യോഗികമായ അറിയിപ്പുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളുമായി എബ്രിഡ് ഷൈൻ തന്നെ ഇപ്പോൾ നേരിട്ട് എത്തിയിരിക്കുകയാണ്. ചിത്രത്തിലേക്ക് ആവശ്യമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള നടി നടന്മാർക്കായാണ് കാസ്റ്റിംഗ് കോൾ ഒരുക്കിയിരിക്കുന്നത്. അപേക്ഷിക്കുന്നവർ മെയ് ഇരുപതിന് മുൻപായി തങ്ങളുടെ ഫോട്ടോഗ്രാഫ്സുമായി അപേക്ഷിക്കണം. സിനിമ ആഗ്രഹിച്ചു നടക്കുന്ന പ്രതിഭകൾക്ക് തീർച്ചയായും ഒരു സന്തോഷവാർത്ത തന്നെയാണ് ഈ കാസ്റ്റിംഗ് കോൾ.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.