ജനപ്രിയ നായകൻ ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥൻ ഈ വർഷത്തെ മലയാളം റിലീസുകളിലെ മറ്റൊരു ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു. റാഫി സംവിധാനം ചെയ്ത ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ പ്രദർശനം തുടരുകയാണ്. കേരളത്തിൽ ജൂലൈ ഇരുപത്തിയെട്ടിന് റിലീസ് ചെയ്ത വോയ്‌സ് ഓഫ് സത്യനാഥൻ, ഒരാഴ്ച വൈകിയാണ് ഗൾഫ് രാജ്യങ്ങളിൽ എത്തിയത്. ഏതായാലും മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ച വെച്ച് കൊണ്ട് ഈ ചിത്രം ഇരുപത് കോടി ആഗോള ഗ്രോസിലേക്കു അടുക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് 11 ദിവസങ്ങൾ പിന്നിടുമ്പോഴുള്ള കളക്ഷൻ വിവരങ്ങൾ ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്നത് ഇങ്ങനെ.
കേരളത്തിൽ നിന്ന് ആദ്യ പതിനൊന്ന് ദിവസത്തിൽ ഈ ചിത്രം നേടിയ ഗ്രോസ് കളക്ഷൻ 12 കോടി 60 ലക്ഷം രൂപയാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് പരിമിതമായ റിലീസ് വെച്ച് കൊണ്ട് ഇതുവരെ 80 ലക്ഷം രൂപ ഗ്രോസ് നേടിയ വോയ്‌സ് ഓഫ് സത്യനാഥൻ, വിദേശ മാർക്കറ്റിൽ നിന്നും നേടിയത് 4 കോടി 60 ലക്ഷം രൂപയാണ്. ആകെ മൊത്തം 18 കോടിയോളമാണ് ഈ ചിത്രം പതിനൊന്ന് ദിവസത്തിൽ നേടിയ ആഗോള ഗ്രോസ്. ഈ വരുന്ന ആഴ്ച കഴിയുന്നതോടെ ചിത്രം ഇരുപത് കോടിയും കടന്നു മുന്നേറുമെന്നാണ് പ്രതീക്ഷ. ദിലീപിനൊപ്പം വീണ നന്ദകുമാർ, ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും വേഷമിട്ട ഈ ചിത്രം ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.