അയാൾ ഞാനല്ല , ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ദിലീപ് നായകൻ. D149 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ പൂജ ഇന്ന് നടന്നു. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥ നിർവഹിക്കുന്ന ചിത്രം ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് നിർമിക്കുന്നത് . രോമാഞ്ചത്തിന് ശേഷം സാനു താഹിർ ആണ് ചിത്രത്തിലെ ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവർത്തിക്കുന്നത് അനൂപ് പത്മനാഭൻ കെ പി വ്യാസൻ എന്നിവരാണ്. മിഥുൻ മുകുന്ദരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് ദീപു ജോസഫ്, പ്രൊജക്റ്റ് ഹെഡ് ജോസഫ് ചിറ്റൂർ, രചന ഷിബു ചക്രവർത്തി വിനായക് ശശികുമാർ ചേർന്നാണ്. പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്നത് രഞ്ജിത്ത് കരുണാകരൻ, വസ്ത്രാലങ്കാരം സമീറ സനീഷ് മേക്കപ്പ്, റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് രാജൻ തുടങ്ങിയവരാണ്.
രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്രയാണ് ദിലീപിൻറെ പുറത്തിറങാനിരിക്കുന്ന ഏറ്റവും പുതിയ പ്രൊജകട്. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി തമന്നയാണ്. മുംബെയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ചിത്രം മലയാളത്തിലെ ഈയടുത്തകാലത്ത് പുറത്തിറക്കുന്ന ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് പ്രോജക്ടുകളിൽ ഒന്നാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.