നീണ്ട ഇടവേളയ്ക്കു ശേഷം സംവിധായകൻ ജയരാജും സുരേഷ് ഗോപിയും ഒന്നിക്കുന്നു. തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ഒരു പെരുങ്കളിയാട്ടം’ ചിത്രീകരണം ആരംഭിച്ചതായി ജയരാജ് തന്നെയാണ് അറിയിച്ചത്. പൈതൃകം, ഹൈവേ, കളിയാട്ടം, താലോലം, മകള്‍ക്ക്, അശ്വാരൂഢന്‍, എന്നീ ചിത്രങ്ങളിലും ജയരാജിനൊപ്പം സുരേഷ് ഗോപി പ്രവര്‍ത്തിച്ചിരുന്നു. സുരേഷ് ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്..
പേരുകളും പശ്ചാത്തലവും തമ്മിൽ സാമ്യമുണ്ടെങ്കിലും മുൻ സിനിമ കളിയാട്ടവുമായി പെരുങ്കളിയാട്ടത്തിന് ബന്ധമൊന്നുമില്ലെന്നും ജയരാജ് അറിയിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, കന്നഡ താരം ബി.എസ്. അവിനാഷ് എന്നിവരാണ് താരനിരയിലെ മറ്റു പ്രമുഖ താരങ്ങൾ
വില്ല്യം ഷേക്സ്പിയറുടെ ‘ഒഥല്ലോ’ എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കിയ കളിയാട്ടം ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരേഷ് ഗോപിക്ക് നേടിക്കൊടുത്ത കഥാപാത്രമായിരുന്നു.ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ബൽറാം മട്ടന്നൂർ ആയിരുന്നു. ചിത്രത്തിലെ കണ്ണൻ പെരുമലയൻ. നായികയായ താമര എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തത് മഞ്ജു വാര്യർ ആയിരുന്നു. മികച്ച നടൻ പുരസ്‌കാരത്തിന് പുറമെ കളിയാട്ടം ജയരാജന് മികച്ച സംവിധായകനുള്ള ആ വർഷത്തെ ദേശിയ പുരസകരകളും നേടി കൊടുത്തിരുന്നു.
സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി 1995 ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗവും ജയരാജ് ഈ അടുത്ത് പ്രഖ്യാപിച്ചിരുന്നു. ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ഹൈവെയുടെ രണ്ടാം ഭാഗം പാൻ ഇന്ത്യൻ ചിത്രമായിയാവും ഒരുങ്ങുക. ഒരു പെരുങ്കളിയാട്ടത്തിനു ശേഷം ഹൈവേ 2 ഉണ്ടാകും എന്നാണ് സൂചന.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.