മലയാള സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിലൊന്നാണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ മീശ മാധവൻ. ഈ ചിത്രത്തിന്റെ വമ്പൻ വിജയമാണ് ജനപ്രിയ നായകനെന്ന പദവി അരക്കിട്ടുറപ്പിക്കാൻ ദിലീപിനെ സഹായിച്ചത്. രഞ്ജൻ പ്രമോദ് രചിച്ച്, ലാൽ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം, ദിലീപ്- ലാൽ ജോസ് കൂട്ടുകെട്ടിലെ ഏറ്റവും വലിയ വിജയം കൂടിയാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, രസികൻ, ചാന്ത്‌പൊട്ട്, മുല്ല, സ്പാനിഷ് മസാല, ഏഴു സുന്ദര രാത്രികൾ എന്നിവയാണ് ദിലീപ്- ലാൽ ജോസ് കൂട്ടുകെട്ടിൽ നിന്ന് പുറത്ത് വന്നത്. ഇപ്പോഴിതാ ഈ വമ്പൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വാർത്തകൾക്കു യാതൊരു വിധത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ലെങ്കിലും, ഈ റിപ്പോർട്ടുകൾ ദിലീപ് ആരാധകർക്കും, ദിലീപ്- ലാൽ ജോസ് കൂട്ടുകെട്ട് വീണ്ടും ആഗ്രഹിക്കുന്നവർക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്. ദിലീപിന്റെ 150 ആം ചിത്രമായേക്കാം ഇതെന്നാണ് സൂചന.
അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര, രതീഷ് രഘുനന്ദൻ ഒരുക്കിയ പുതിയ ചിത്രം എന്നിവയാണ് ഇനി ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന ദിലീപ് ചിത്രങ്ങൾ. മാസ്സ് ആക്ഷൻ ത്രില്ലറായ ബാന്ദ്ര ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ഏതാനും ദിവസങ്ങൾക്കുളിൽ ടൈറ്റിൽ പ്രഖ്യാപിക്കാൻ പോകുന്ന രതീഷ് രഘുനന്ദൻ ചിത്രം ദിലീപിന്റെ ക്രിസ്മസ് റിലീസ് ആയിരിക്കുമെന്നും വാർത്തകളുണ്ട്. ഇപ്പോൾ വിനീത് കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന ദിലീപ്, റാഫി തിരക്കഥ രചിക്കുന്ന ഹീ ആൻഡ് ഷീ എന്നൊരു ചിത്രവും കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നു വാർത്തകൾ വന്നിരുന്നു. ഏതായാലും ദിലീപിന്റെ കരിയറിലെ 150 ആം ചിത്രം ആർക്കൊപ്പമാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഈ ജൂലൈ മാസത്തിൽ റിലീസ് ചെയ്ത റാഫി ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്റെ വിജയത്തിലൂടെ വമ്പൻ തിരിച്ചു വരവാണ് ദിലീപ് നടത്തിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.