അഖിൽ അനിൽകുമാർ രചനയും സംവിധാനവും നിർവഹിച്ച് മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിച്ച് 2022 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘അർച്ചന 31 നോട്ട് ഔട്ട് ‘. ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ റോൾ ചെയ്ത ഈ ചിത്രം ഐശ്വര്യയുടെ മികച്ച പ്രകടനം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ഈ ചിത്രത്തിന്റെ സംവിധായകൻ അഖിൽ അനിൽകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ജനപ്രിയ നായകൻ ദിലീപാണ്.
ദിലീപ്- അഖിൽ അനിൽകുമാർ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഇപ്പോൾ നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ‘ഭ. ഭ. ബ’ എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപലനാണ് നിർമ്മിക്കുന്നത്. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ്ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
ദിലീപിന്റെ അടുത്ത റിലീസായി എത്തുന്നത് നവാഗതനായ ബിന്റോ സ്റ്റീഫൻ ഒരുക്കിയ പ്രിൻസ് ആൻഡ് ഫാമിലി ആയിരിക്കും. മാജിക് ഫ്രെയിംസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ദിലീപിന്റെ ജന്മദിനത്തിലാണ് പുറത്ത് വിട്ടത്. ചിത്രം ക്രിസ്മസ് റിലീസ് ആയോ ജനുവരി റിലീസ് ആയോ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.