[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘ലാലേട്ടൻ അങ്ങ് ഹോളിവുഡിൽ ജനിച്ചിരുന്നെങ്കിൽ’; തരംഗമായി മോഹൻലാലിന്റെ ഹോളിവുഡ് സ്റ്റൈൽ എ ഐ ചിത്രങ്ങൾ

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങൾക്ക് മലയാള സിനിമാതാരങ്ങളുടെ മുഖം നൽകുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അങ്ങനെ വൈറലായി മാറുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ എ ഐ ചിത്രങ്ങളാണ്. ഹോളിവുഡിലെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളെ മോഹൻലാലിന്റെ മുഖത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ്ങാണ്.

റോക്കിയിലെ സിൽവസ്റ്റർ സ്റ്റാലിയോണ്‍ മുതൽ ടൈറ്റാനിക്കിലെ ഡികാപ്രിയോ കഥാപാത്രം ജാക്കിനും ടോപ് ഗൺ എന്ന സിനിമയിലെ ടോം ക്രൂസിനുമെല്ലാം പകരം മോഹൻലാലിൻറെ മുഖമാണ് ഈ എ ഐ ചിത്രങ്ങളിൽ ഉള്ളത്. ഇവ കൂടാതെ ക്ലാസിക് ആയ ഗോഡ്ഫാദർ, ജെയിംസ് ബോണ്ട്, ഇന്ത്യാന ജോൺസ്, സ്റ്റാർ വാർസ്, മാട്രിക്സ് തുടങ്ങിയ വമ്പൻ സിനിമകളിലെ കഥാപാത്രങ്ങൾക്കും എഐയുടെ സഹായത്തോടെ മോഹൻലാലിന്റെ മുഖം നൽകിയിട്ടുണ്ട്. എഐ.മാജിൻ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് മോഹൻലാലിന്റെ ഈ പുത്തൻ ചിത്രങ്ങൾ പുറത്ത് വന്നത്.

‘ലാലേട്ടൻ അങ്ങ് ഹോളിവുഡിൽ ജനിച്ചിരുന്നെങ്കിൽ’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഏതായാലും ഈ കിടിലൻ ചിത്രങ്ങൾ ഒരുക്കിയ എഐ ക്രിയേറ്ററെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നത്. അദ്ദേഹം ഉണ്ടാക്കിയ ഈ ചിത്രങ്ങളിൽ എല്ലാം ഒന്നിനൊന്നു ഗംഭീരമാണെന്നും സോഷ്യൽ മീഡിയ പറയുന്നു.

Mohanlal’s AI-generated Hollywood Avatars going viral on Social Media

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.