ദിലീപ് എന്ന നടനെ പോലെ തന്നെ മലയാളികൾക്ക് അദ്ദേഹത്തിന്റെ കുടുംബ ജീവിതവും ഏറെ പ്രിയപ്പെട്ടതാണ്. മിമിക്രി വേദികളിലൂടെ കയ്യടി നേടി ഉയരങ്ങളിൽ എത്തിയ ദിലീപ് കുടുംബ നായകനായി വൈകാതെ മലയാള സിനിമയുടെ ഉന്നതികളിലേക്ക് എത്തി. പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദിലീപിന്റെ മകൾ മീനാക്ഷിയാണ് ഇപ്പോഴത്തെ താരം. ദിലീപിന്റെ കൂടെ എല്ലാ വേദികളിലും ഒപ്പമെത്തുന്ന മീനാക്ഷി പക്ഷെ അധികമായി എവിടേയും സംസാരിച്ചു കണ്ടിട്ടില്ല. അഭിമുഖങ്ങളിലോ ഒന്നും തന്നെ മീനാക്ഷി പ്രത്യക്ഷപ്പെട്ടും ഇല്ല. എങ്കിലും മീനാക്ഷിക്ക് ആരാധകർ ഏറെ ഉണ്ടായിരുന്നു. മീനാക്ഷി തന്റെ പ്ലസ് ടു പഠനമെല്ലാം പൂർത്തിയാക്കി ബിരുദത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോഴാണ് മീനാക്ഷിയുടെ സിനിമ പ്രവേശം വീണ്ടും ചർച്ചയാകുന്നത്.
കഴിഞ്ഞ ദിവസം മീനാക്ഷി ദിലീപ് ചെയ്ത ഡബ്‌സ്മാഷ് നവമാധ്യമങ്ങളിൽ എത്തി. ദിലീപ് ചിത്രങ്ങളിലെ രംഗങ്ങളാണ് മീനാക്ഷി അനുകരിച്ചിരിക്കുന്നത്. ദിലീപിന്റെ സൂപ്പർ ഹിറ്റുകളായി കല്യാണ രാമൻ, മൈ ബോസ്സ്, കിംഗ് ലയർ തുടങ്ങിയ ചിത്രങ്ങളിലെ കോമഡി രംഗങ്ങളാണ് മീനാക്ഷി അവതരിപ്പിച്ച് കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. എന്തായാലും മീനാക്ഷിയുടെ ഡബ്‌സ്മാഷ് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ വേണം പറയാൻ. അതോടൊപ്പം തന്നെ മീനാക്ഷി സിനിമയിലേക്ക് എത്തുമോ എന്ന ചർച്ചകളും സജീവമായി കഴിഞ്ഞു. എന്നാൽ മീനാക്ഷി ഡോക്ടർ ആകാനുള്ള തയ്യാറെടുപ്പിൽ ആണെന്നും അതിനായി നീറ്റ് പരീക്ഷയുടെ തയ്യാറെടുപ്പുകളിൽ ആയിരുന്നുവെന്നും ദിലീപ് മുൻപ് പറഞ്ഞിരുന്നു. അവൾക്ക് ഇഷ്ടമുള്ള ഫീൽഡ് ഡോക്ടർ ആവുക എന്നതാണ് അവൾ അത് തിരഞ്ഞെടുത്തതിൽ സന്തോഷം എന്നായിരുന്നു ദിലീപിന്റെ അന്നത്തെ മറുപടി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.