[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിന്റെ പിറന്നാൾ സമ്മാനമായി നീരാളിയുടെ ട്രൈലർ നാളെയെത്തും…

മലയാളികളുടെ പ്രിയനടൻ മോഹൻലാൽ നാളെ പിറന്നാൾ നിറവിലാണ്. മോഹൻലാലിന്റെ പിറന്നാൾ ആഘോഷിക്കാൻ ആരാധകരും പ്രേക്ഷകരും ഇതിനോടകം തന്നെ ഒരുങ്ങി കഴിഞ്ഞു. ഫാൻസ്‌ ഷോയും മറ്റുമായി അവർ പിറന്നാൾ കൊണ്ടാടാൻ ഒരുങ്ങുമ്പോൾ പുതിയ സന്തോഷ വാർത്ത കൂടിയാണ് പുറത്ത് വരുന്നത്. മോഹൻലാൽ ആരാധകർ ഏറെ കാത്തിരുന്ന ചിത്രം നീരാളിയുടെ ട്രൈലർ നാളെ പുറത്തിറങ്ങും. നാളെ രാവിലെ 7നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരിക്കും ട്രൈലർ എത്തുക. ഏറെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന മോഹൻലാൽ ചിത്രം ആയതിനാൽ തന്നെ പ്രേക്ഷകരും വലിയ ആകാംഷയിലാണ്. ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകള്‍ എല്ലാം തന്നെ വലിയ നിഗൂഢത ഒളിപ്പിച്ചു കൊണ്ടാണ് എത്തിയത്. വളരെ വ്യത്യസ്തമായിരുന്നു ചിത്രത്തിന്റെ ടീസറും. ഇവയെല്ലാം നൽകുന്ന പ്രതീക്ഷ നിലനിർത്തുന്ന ഒന്നാവും നാളെ പുറത്തിറങ്ങുന്ന ട്രൈലെർ എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വില്ലൻ എന്ന ചിത്രത്തിന് ശേഷം ആറ് മാസങ്ങൾക്ക് ശേഷം മോഹൻലാൽ എത്തുമ്പോൾ പഴയ മോഹൻലാലിൽ നിന്നും രൂപത്തിൽ അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ വേണം പറയാൻ. ഒടിയനു വേണ്ടി രൂപമാറ്റം നടത്തിയ മോഹൻലാലിനെ ചിത്രത്തിലൂടെ കാണാം. ബോളീവുഡ് സംവിധായകനായ അജോയ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ നദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സ് ചിത്രം നിർമ്മിച്ചിരിക്കുന്നു. സാഹസികത ഏറെ നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രാഹണം ഒരുക്കിയിരിക്കുന്നത് ബോളീവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ്. ചിത്രം ഈദ് റിലീസായി ജൂൺ 14നു തീയേറ്ററുകളിൽ എത്തും.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.