[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആവശ്യപ്പെട്ടത് ഒരു നോട്ടം മാത്രം… പക്ഷെ മോഹൻലാൽ തന്നെ ഞെട്ടിച്ചു കളഞ്ഞു: ഫാസിൽ…

ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ പുതുയുഗ സിനിമകളുടെ അമരക്കാരനായി മാറിയ താരം എന്ന് തന്നെ ഫാസിൽ എന്ന സംവിധായകനെ നമുക്ക് വിളിക്കാം. മഞ്ഞിൽ വിരിഞ്ഞ പൂവുകൾ മുതൽ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി എത്തിയത്. തന്റെ ആദ്യ ചിത്രത്തിലൂടെ ഫാസിൽ മലയാള സിനിമയ്ക്ക് നൽകിയ സമ്മാനമായിരുന്നു മോഹൻലാൽ. ചിത്രം അന്ന് വലിയ വിജയമായപ്പോൾ പുതു തരംഗത്തിന് തുടക്കമിടുകയായിരുന്നു ഫാസിലും സംഘവും. പിന്നീട് തുടർന്നുള്ള വർഷങ്ങളിൽ ഇരുവരും നാലോളം ചിത്രങ്ങൾ തുടർച്ചയായി ചെയ്യുകയുണ്ടായി എല്ലാ ചിത്രങ്ങളും തന്നെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ഇവരുടെ കൂട്ടുകെട്ട് വലിയ തരംഗം സൃഷ്‌ടിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. വലിയ വിജയം നേടി എന്നതിലുപരി കലാപരമായും ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമായിരുന്നു മാണി ചിത്രത്താഴ്‌. ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശോഭന ദേശീയ വാർഡും കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ പറ്റിയാണ് ഫാസിൽ വീണ്ടും മനസ് തുറക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ മലയാളികൾ ഇന്നും ഓർത്തു വെക്കുന്ന അതിമനോഹര ഗാനങ്ങൾ ആണ്. ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ എന്ന എം. ജി രാധാകൃഷ്‌ണൻ ഈണം നൽകിയ ഗാനത്തെ പറ്റിയാണ് ഫാസിൽ സംസാരിച്ചത്. ചിത്രത്തിലെ അതിമനോഹര ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് പറഞ്ഞ ഫാസിൽ അതിലെ വരി തന്നെ ആകർഷിച്ചു എന്നും. വിരഹഗാനം വിതുമ്പി നിൽക്കും എന്ന വരിയിൽ ചിത്രത്തിന്റെ ആ നിഗൂഢത നഷ്ടപ്പെടാത്ത രീതിയിൽ തന്നെ ശോഭനയെ ഒന്ന് നോക്കാൻ താൻ ആവശ്യപ്പെട്ടു. ഒരു ചെറിയ നോട്ടമാണ് പറഞ്ഞതെങ്കിൽ കൂടിയും അതിഗംഭീരമായാണ് മോഹൻലാൽ അത് ചെയ്തത്. മോഹൻലാലിന്റെ ആ ഒരു ക്ഷണ നേരത്തേക്കുള്ള നോട്ടം വരെയും അതിഗംഭീരമായാണ് അദ്ദേഹം ചെയ്തിരിക്കുന്നത് എന്നും ഫാസിൽ പറഞ്ഞു. മനസിൽ കണ്ടതിന്റെ അപ്പുറമാണ് മോഹൻലാൽ ഫാസിലിനു നല്‍കി വിസ്മയിപ്പിച്ചത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.