തമിഴ് സൂപ്പർ താരം ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ക്യാപ്റ്റൻ മില്ലർ. ഈ ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സംവിധായകൻ അരുൺ മാതേശ്വരൻ ഒരുക്കാൻ പോകുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുക. പിരിയഡ് ആക്ഷൻ ഡ്രാമയായാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്. 1930 – 40 കാലഘട്ടങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കുമിത്. വിസിൽ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ മുഖത്ത് സ്കാർഫ് ധരിച്ച് ബൈക്ക് ഓടിക്കുന്ന ധനുഷ് ആണ് ഇന്നലെ വന്ന പ്രഖ്യാപന വീഡിയോയുടെ ഹൈലൈറ്റ്. സത്യജ്യോതി ഫിലിംസ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നതു ജി വി പ്രകാശ് കുമാറാണ്. ഇത് വളരെ ആവേശകരമായ ഒരു ചിത്രമായിരിക്കുമെന്നാണ് ധനുഷ് ഈ വീഡിയോ പങ്കു വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സംവിധായകൻ അരുൺ മതേശ്വരൻ തന്നെ രചനയും നിർവഹിക്കുന്ന ഈ ചിത്രം സെന്തിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്നു വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ധനുഷ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രേയാസ് കൃഷ്ണ ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് മദൻ കാർക്കിയും പൂർണ്ണ രാമസ്വാമിയും ചെന്നാണ് സംഭാഷണങ്ങൾ രചിക്കുന്നത്. ഒരേസമയം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത്, ദിലീപ് സുബ്ബരായനാണ്. റോക്കി, സാനികായിധം എന്നിവയാണ് സംവിധായകൻ അരുൺ മാതേശ്വരന്റെ നേരത്തെ റിലീസ് ചെയ്തിട്ടുള്ള ചിത്രങ്ങൾ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.