പുത്തൻ വിദേശ മാർക്കറ്റുകൾ തുറന്നു കൊണ്ട് മലയാള സിനിമാ വ്യവസായം മുന്നേറുന്ന കാലമാണിത്. എന്നിരുന്നാലും കേരളം കഴിഞ്ഞാൽ ഒരു മലയാള സിനിമയുടെ ബിസിനസ് കൂടുതൽ നടക്കുന്നതും മലയാള സിനിമക്ക് ഏറ്റവും കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്നതും ഗൾഫിൽ നിന്നാണ്. അത്കൊണ്ട് തന്നെ മലയാള സിനിമക്ക് ലഭിക്കുന്ന വിദേശ വരുമാനത്തിന്റെ ഏറിയ പങ്കും അവിടെ നിന്നുമാണ് വരുന്നത്. മലയാള സിനിമകൾ ഗൾഫിൽ വിതരണം ചെയ്യുന്നത് വർഷങ്ങളായി അവിടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന വിദേശികളുടെ അടക്കം കമ്പനികളാണെങ്കിലും, ഈ അടുത്തകാലത്തായി മലയാളി സംരംഭകരും ഗൾഫ് മാർക്കറ്റിൽ മലയാള സിനിമകൾ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരത്തിലൊരു പുത്തൻ ഡിസ്‌ട്രിബ്യുഷൻ കമ്പനിയാണ് സ്റ്റാർസ് ഹോളിഡേ ഫിലിംസ്. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർസ് ഹോളിഡേ ഫിലിംസ് വഴി ഒരുപിടി മലയാള ചിത്രങ്ങൾ ഇപ്പോൾ തന്നെ ഗൾഫിൽ റിലീസ് ചെയ്തു കഴിഞ്ഞു. ജാക്ക് ആൻഡ് ജിൽ, ജോ ആൻഡ് ജോ, പത്താം വളവ്, ഉടൽ എന്നിവയൊക്കെ ഗൾഫിൽ റിലീസ് ചെയ്തത് സ്റ്റാർസ് ഹോളിഡേ ഫിലിംസാണ്.
അത് കൂടാതെ പ്രിയൻ ഓട്ടത്തിലാണ്, പന്ത്രണ്ട്, പദ്മ, കുറി എന്നീ ചിത്രങ്ങളും ഗൾഫ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത് സ്റ്റാർസ് ഹോളിഡേ ഫിലിംസ് വഴിയാണ്. ഇതിനു പുറമേ ഒരുപാട് വലിയ ചിത്രങ്ങളും ഇനി ഇവർ മലയാളത്തിൽ നിന്ന് ഗൾഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് മാർക്കറ്റായ ഗൾഫ് രാജ്യങ്ങളിലേക്ക് വമ്പൻ ചിത്രങ്ങൾ കൂടാതെ എല്ലാ മലയാള ചിത്രങ്ങൾക്കും എത്താനുള്ള വാതിൽ കൂടിയാണ് ഈ കമ്പനി തുറന്നിടുന്നത്. അത്കൊണ്ട് തന്നെ ഇത്തരമൊരു കമ്പനി വലിയ വിജയം വരിക്കേണ്ടത് മലയാള സിനിമയ്ക്കു തന്നെ ആവശ്യമായ കാര്യം കൂടിയാണ്. മികച്ച തുടക്കം നേടിയ ഈ പുത്തൻ സംരംഭം കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കുമെന്നു തന്നെയാണ് മലയാള സിനിമയെ സ്നേഹിക്കുന്നവരുടേയും പ്രതീക്ഷ.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.